- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുന്നു; പലയിടങ്ങളിലും ഗതാഗത തടസ്സം; ജനജീവിതം ദുസ്സഹം
മസ്‌കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. ഞായറാഴ്ച ഉച്ചക്കുശേഷം ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.മലവെള്ളപ്പാച്ചിലിൽ വാദികൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് പലയിടത്തും ഗതാഗതം മണിക്കൂറുകൾ തടസ്സപ്പെട്ടു. റുസ്താഖിൽ വൈകീട്ടോടെ ശക്തമായ കാറ്റാണ് ഉണ്ടായത്. മലയോര പ്രദേശങ്ങളിൽ ശക്തമായ മഴയുണ്ടായപ്പോൾ നഗരപ്രദേശങ്ങളിൽ ചെറിയ മഴയും ഉണ്ടായി. വാദി അർഷ്, ജബൽ അഖ്ദർ, യൻഖൽ എന്നിവിടങ്ങളിലും സാമാന്യം ശക്തമായ മഴയുണ്ടായി. ഇബ്രയിൽ രാവിലെ മുതൽ അന്തരീക്ഷം മൂടിക്കെട്ടി നിന്നിരുന്നെങ്കിലും മഴ പെയ്തില്ല. ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച ഇടിയോടെയുള്ള മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പ് േനരത്തേ പ്രവചിച്ചിരുന്നു. ദോഫാർ മേഖലയിൽ ചാറ്റൽമഴ തുടരുകയാണ്. ഒമാന്റെ മറ്റു ഭാഗങ്ങൾ മേഘാവൃതമായിരിക്കുമെന്നും അൽ ഹജർ പർവത നിരകളിലും സമീപപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിച്ചു. അതിനിടെ, രാജ്യത്തിന്റെ വിവിധയിടങ്ങളിൽ അന്തരീക്ഷ താപനിലയിൽ ചെറിയ കു
മസ്‌കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. ഞായറാഴ്ച ഉച്ചക്കുശേഷം ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.മലവെള്ളപ്പാച്ചിലിൽ വാദികൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് പലയിടത്തും ഗതാഗതം മണിക്കൂറുകൾ തടസ്സപ്പെട്ടു.
റുസ്താഖിൽ വൈകീട്ടോടെ ശക്തമായ കാറ്റാണ് ഉണ്ടായത്. മലയോര പ്രദേശങ്ങളിൽ ശക്തമായ മഴയുണ്ടായപ്പോൾ നഗരപ്രദേശങ്ങളിൽ ചെറിയ മഴയും ഉണ്ടായി. വാദി അർഷ്, ജബൽ അഖ്ദർ, യൻഖൽ എന്നിവിടങ്ങളിലും സാമാന്യം ശക്തമായ മഴയുണ്ടായി. ഇബ്രയിൽ രാവിലെ മുതൽ അന്തരീക്ഷം മൂടിക്കെട്ടി നിന്നിരുന്നെങ്കിലും മഴ പെയ്തില്ല.
ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച ഇടിയോടെയുള്ള മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പ് േനരത്തേ പ്രവചിച്ചിരുന്നു. ദോഫാർ മേഖലയിൽ ചാറ്റൽമഴ തുടരുകയാണ്. ഒമാന്റെ മറ്റു ഭാഗങ്ങൾ മേഘാവൃതമായിരിക്കുമെന്നും അൽ ഹജർ പർവത നിരകളിലും സമീപപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിച്ചു. അതിനിടെ, രാജ്യത്തിന്റെ വിവിധയിടങ്ങളിൽ അന്തരീക്ഷ താപനിലയിൽ ചെറിയ കുറവുണ്ടായിട്ടുണ്ട്. അതേസമയം, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടിയത് ബുദ്ധിമുട്ടുണ്ടാക്കുന്നുമുണ്ട്.