- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നറിയിപ്പ് അവഗണിച്ച് വാദിയിൽ വാഹനം ഇറക്കി അപകടം ക്ഷണിച്ചുവരുത്തുന്നവരുടെ എണ്ണം കൂടുന്നു; സൊഹാറിൽ അപകടത്തിൽപ്പെട്ടത് നാലിലധികം പേർ; നിയമലംഘകർക്ക് ജയിൽവാസവും പിഴയും ഉറപ്പ്
മുന്നറിയിപ്പ് അവഗണിച്ച് വാദിയിൽ വാഹനം ഇറക്കി അപകടം ക്ഷണിച്ചുവരുത്തുന്നവരുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം സൊഹാറിൽ വാദിയിൽപെട്ട വാഹനത്തിൽ കുടുങ്ങിയ നാലുപേരെയാണ് അടിയന്തര രക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തിയത്.ബുധനാഴ്ച സൊഹാറിൽ നല്ല മഴ ലഭിച്ചതിനെ തുടർന്നാണ് വാദിയുണ്ടായത്. ഇതോടെ മുന്നറിയിപ്പ് അവഗണിച്ച് വാദിയിൽ ഇറക്കിയ വാഹനമാണ് ഒഴുക്കിൽപെട്ടത്. അതിനിടെ, മഴയുണ്ടാകുന്ന പക്ഷം വാദിയിൽ വാഹനം ഇറക്കരുതെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വാദി അവസാനിക്കുന്നതുവരെയും റോഡിലെ നീരൊഴുക്ക് നിലക്കുന്നത് കാത്തിരിക്ക ണമെന്നും അതിനുശേഷം മാത്രമേ വാഹനം ഇറക്കാൻ പാടുള്ളൂവെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഒമാനിലെ വാദികൾ ഏറെ അപകടകരമാണ്. ശക്തമായ അടിയൊഴുക്ക് കാരണം വാദിയിൽ ഇറങ്ങുന്ന വാഹനങ്ങൾ ഒലിച്ചുപോവുന്നത് സാധാരണമാണ്. മലവെള്ള പ്പാച്ചിലിനൊപ്പം കല്ലുകളും പാറകളും ഒലിച്ചത്തെുന്നതിനാൽ ഇവ വാഹനങ്ങളുടെ ടയറിലും മറ്റും ഇടിച്ചാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ട
മുന്നറിയിപ്പ് അവഗണിച്ച് വാദിയിൽ വാഹനം ഇറക്കി അപകടം ക്ഷണിച്ചുവരുത്തുന്നവരുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം സൊഹാറിൽ വാദിയിൽപെട്ട വാഹനത്തിൽ കുടുങ്ങിയ നാലുപേരെയാണ് അടിയന്തര രക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തിയത്.ബുധനാഴ്ച സൊഹാറിൽ നല്ല മഴ ലഭിച്ചതിനെ തുടർന്നാണ് വാദിയുണ്ടായത്. ഇതോടെ മുന്നറിയിപ്പ് അവഗണിച്ച് വാദിയിൽ ഇറക്കിയ വാഹനമാണ് ഒഴുക്കിൽപെട്ടത്. അതിനിടെ, മഴയുണ്ടാകുന്ന പക്ഷം വാദിയിൽ വാഹനം ഇറക്കരുതെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
വാദി അവസാനിക്കുന്നതുവരെയും റോഡിലെ നീരൊഴുക്ക് നിലക്കുന്നത് കാത്തിരിക്ക ണമെന്നും അതിനുശേഷം മാത്രമേ വാഹനം ഇറക്കാൻ പാടുള്ളൂവെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഒമാനിലെ വാദികൾ ഏറെ അപകടകരമാണ്. ശക്തമായ അടിയൊഴുക്ക് കാരണം വാദിയിൽ ഇറങ്ങുന്ന വാഹനങ്ങൾ ഒലിച്ചുപോവുന്നത് സാധാരണമാണ്. മലവെള്ള പ്പാച്ചിലിനൊപ്പം കല്ലുകളും പാറകളും ഒലിച്ചത്തെുന്നതിനാൽ ഇവ വാഹനങ്ങളുടെ ടയറിലും മറ്റും ഇടിച്ചാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത്.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയോ എൻജിൻ നിലക്കുകയോ ചെയ്യുന്നതോടെ മലവെള്ളപ്പാച്ചിലിനെ അതിജീവിക്കാൻ വാഹനത്തിന് കഴിയില്ല. ഇത് വാഹനം ഒഴുക്കിൽ പെടാൻ കാരണമാകും. ഇതോടെ, വാഹനത്തിന്റെയും അതിലുള്ളവരുടെയും ജീവിതം തുലാസിലാകും. ഓരോ മഴക്കാലത്തും ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഇങ്ങനെ വാഹനങ്ങൾ ഒഴൂക്കിൽപെടാറുണ്ട്. നിരവധി പേർക്ക് ജീവഹാനിയും സംഭവിക്കാറുമുണ്ട്.
പുതിയ ഗതാഗതനിയമം വാദിയിൽ വാഹനമിറക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്. ഇത്തരക്കാർക്ക് ജയിൽവാസവും പിഴയുമാണ് ശിക്ഷ ലഭിക്കുകയെന്ന് അധികൃതർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.