- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ മഴ തുടരുന്നു; മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചത് രണ്ട് പേർ; വാദികൾ മുറിച്ചുകടക്കുന്നവർക്ക് ജാഗ്രാത മുന്നറിയിപ്പ്
ഒമാനിൽ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴ തുടരുന്നു. മഴയും വെള്ളപ്പൊക്കവും മൂലം അപകടങ്ങൾ വർദ്ധിച്ചതോടെ അപകടങ്ങളൊഴിവാക്കാൻ ജാഗ്രതാ നിർദേശങ്ങളും അധികൃതർ നൽകുന്നുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജലനിരപ്പും ഒഴുക്കും അപായകരല്ലെന്ന് ഉറപ്പുവരുത്താതെ വാദികൾ മുറിച്ചുകടക്കരുതെന്നും ആർ.ഒ.പി മുന്നറിയിപ്പ് നൽകി. വെള്ളക്കെട്ടിൽ വീണ് രണ്ട് പേർ മരിച്ചതായി സിവിൽ ഡിഫൻസ് വ്യക്തമാക്കി. കൂടാതെ വാദിയിൽ കുടങ്ങി ഉണ്ടാകുന്ന അപകടങ്ങൾ ഉണ്ടായി.സമാഈലിൽ ബസ് വാദിയിൽ ഒഴുകിപ്പോയി. വാദികളിൽ കുടുങ്ങിയ വാഹനങ്ങളിൽനിന്ന് നിരവധി ആളുകളെയാണ് രക്ഷപ്പെടുത്തിയത്. മുസന്തം ഗവർണറേറ്റിലെ ദിബ്ബ വിലായത്തിലെ വാദികളിൽ കുടുങ്ങിയ നിരവധി പേരെയും രക്ഷിച്ചു. വിവിധ സ്ഥലങ്ങളിൽ റോഡുകളിലേക്ക് വെള്ളം ഒഴുകിയതോടെ വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.വാദികളിൽ കുടുങ്ങിയ വാഹനങ്ങളിൽനിന്ന് നിരവധി ആളുകളെയാണ് രക്ഷപ്പെടുത്തിയത്. വെള്ളം പൊങ്ങിയതിനെ തുടർന്ന് ശിനാസിലെ തെക്കൻ ഹിലയിലെ വീട്ടിൽ കുടുങ്ങിപ്പോയ ഒമ്പതംഗ കുടുംബത്തെ രക്ഷിച്ചു. വാദി നഅമക്കും വാദി സൂ
ഒമാനിൽ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴ തുടരുന്നു. മഴയും വെള്ളപ്പൊക്കവും മൂലം അപകടങ്ങൾ വർദ്ധിച്ചതോടെ അപകടങ്ങളൊഴിവാക്കാൻ ജാഗ്രതാ നിർദേശങ്ങളും അധികൃതർ നൽകുന്നുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജലനിരപ്പും ഒഴുക്കും അപായകരല്ലെന്ന് ഉറപ്പുവരുത്താതെ വാദികൾ മുറിച്ചുകടക്കരുതെന്നും ആർ.ഒ.പി മുന്നറിയിപ്പ് നൽകി.
വെള്ളക്കെട്ടിൽ വീണ് രണ്ട് പേർ മരിച്ചതായി സിവിൽ ഡിഫൻസ് വ്യക്തമാക്കി.
കൂടാതെ വാദിയിൽ കുടങ്ങി ഉണ്ടാകുന്ന അപകടങ്ങൾ ഉണ്ടായി.സമാഈലിൽ ബസ് വാദിയിൽ ഒഴുകിപ്പോയി. വാദികളിൽ കുടുങ്ങിയ വാഹനങ്ങളിൽനിന്ന് നിരവധി ആളുകളെയാണ് രക്ഷപ്പെടുത്തിയത്. മുസന്തം ഗവർണറേറ്റിലെ ദിബ്ബ വിലായത്തിലെ വാദികളിൽ കുടുങ്ങിയ നിരവധി പേരെയും രക്ഷിച്ചു.
വിവിധ സ്ഥലങ്ങളിൽ റോഡുകളിലേക്ക് വെള്ളം ഒഴുകിയതോടെ വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.വാദികളിൽ കുടുങ്ങിയ വാഹനങ്ങളിൽനിന്ന് നിരവധി ആളുകളെയാണ് രക്ഷപ്പെടുത്തിയത്. വെള്ളം പൊങ്ങിയതിനെ തുടർന്ന് ശിനാസിലെ തെക്കൻ ഹിലയിലെ വീട്ടിൽ കുടുങ്ങിപ്പോയ ഒമ്പതംഗ കുടുംബത്തെ രക്ഷിച്ചു. വാദി നഅമക്കും വാദി സൂർ അൽ ബലൂഷിനും ഇടയിൽ വാഹനത്തിൽ കുടുങ്ങിയ കുടുംബത്തിലെ എട്ടുപേരെയും സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു.