- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ മഴയ്ക്ക് ശമനമില്ല; മരണസംഖ്യ എട്ടായി ഉയർന്നു; പലയിടങ്ങളിലും റോഡുകൾ വെള്ളത്തിൽ
മസ്‌കറ്റ്: ഒമാനിൽ കനത്ത മഴ തുടരുന്നു. നാലാം ദിനസവും ശമനമില്ലാതെ പെയ്യുന്ന മഴയിലും വെള്ളപ്പൊക്കത്തിലും ഇന്ന് രണ്ടു കുട്ടികൾ കൂടി മരിച്ചതോടെ മരണ സംഖ്യ എട്ടായി. കനത്ത മഴയിൽ എട്ടു പേർ മരിച്ചുവെന്നാണ് നാഷണൽ എമർജൻസി മാനേജ്‌മെന്റ് സെന്റർ വ്യക്തമാവുന്നത്. എന്നാൽ എട്ടാമത്തെ വ്യക്തിയെക്കുറിച്ചു ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അൽ ഖബോരയിൽ കാണാതായ ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വാദി ബാനി ഖാലിദിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണ് ഒരു പെൺകുട്ടിയും മരിച്ചതോടെയാണ് മരണ സംഖ്യ ഉയർന്നത്. മുദൈയിബിയിൽ 2 പേരും റുഷ്താഖിലെയും ബുറൈമിയിലേയും നിസ്വയിലേയും ഓരോരുത്തരുമാണ് ജീവൻ നഷ്ടമായ മറ്റുള്ളവർ. ഗൾഫ് രാജ്യങ്ങളിൽ കനത്ത നാശം വിതയ്ക്കുന്ന മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്.
മസ്‌കറ്റ്: ഒമാനിൽ കനത്ത മഴ തുടരുന്നു. നാലാം ദിനസവും ശമനമില്ലാതെ പെയ്യുന്ന മഴയിലും വെള്ളപ്പൊക്കത്തിലും ഇന്ന് രണ്ടു കുട്ടികൾ കൂടി മരിച്ചതോടെ മരണ സംഖ്യ എട്ടായി. കനത്ത മഴയിൽ എട്ടു പേർ മരിച്ചുവെന്നാണ് നാഷണൽ എമർജൻസി മാനേജ്‌മെന്റ് സെന്റർ വ്യക്തമാവുന്നത്. എന്നാൽ എട്ടാമത്തെ വ്യക്തിയെക്കുറിച്ചു ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
അൽ ഖബോരയിൽ കാണാതായ ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വാദി ബാനി ഖാലിദിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണ് ഒരു പെൺകുട്ടിയും മരിച്ചതോടെയാണ് മരണ സംഖ്യ ഉയർന്നത്. മുദൈയിബിയിൽ 2 പേരും റുഷ്താഖിലെയും ബുറൈമിയിലേയും നിസ്വയിലേയും ഓരോരുത്തരുമാണ് ജീവൻ നഷ്ടമായ മറ്റുള്ളവർ. ഗൾഫ് രാജ്യങ്ങളിൽ കനത്ത നാശം വിതയ്ക്കുന്ന മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്.
Next Story