- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 178 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,31,264 ആയി
മസ്കറ്റ്: ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 178 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,31,264 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കോവിഡ് മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനിലെ കോവിഡ് മരണസംഖ്യ 1,509 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 178 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 123,593 പേർ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 94.1 ശതമാനമാണെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം കോവിഡ് വാക്സിന്റെ രണ്ടാമത്തെ ബാച്ച് ശനിയാഴ്ച ഒമാനിലെത്തി. 11,700 ഡോസ് വാക്സിൻ ലഭിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഡിസംബർ 27നാണ് കോവിഡ് വാക്സിനേഷൻ ക്യാമ്പയിനിന് ഒമാനിൽ തുടക്കമായത്. മുൻഗണനാ പട്ടികയിലുള്ള ഡയാലിസിസ് രോഗികൾ, ഗുരുതര ശ്വാസകോശ പ്രശ്നങ്ങളുള്ളവർ, 65 വയസ്സിനും അതിന് മുകളിലും പ്രായമുള്ള പ്രമേഹ രോഗികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ഈ ബാച്ചിലും വാക്സിൻ നൽകുന്നത് തുടരുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
മറുനാടന് ഡെസ്ക്