- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ ഇതുവരെ മരിച്ചത് 650 കോവിഡ് ബാധിതർ; രാജ്യത്തെ രോഗമുക്തി നിരക്ക് 93.6 ശതമാനമെന്നും ആരോഗ്യ മന്ത്രാലയം
മസ്കറ്റ്: ഒമാനിൽ ഇന്ന് കോവിഡ് ബാധിച്ച് നാല് പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 650 ആയി. 187 പേർക്ക് കൂടി രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 199 പേർ രോഗമുക്തരായി. ഒമാനിൽ ഇതുവരെ 85005 പേർക്കാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരിൽ 79608 പേർ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 93.6 ശതമാനമാണ്. 425 പേരാണ് രാജ്യത്ത് ഇപ്പോൾ ആശുപത്രികളിലുള്ളത്. ഇവരിൽ 153 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മറുനാടന് ഡെസ്ക്
Next Story