- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്ന് ദിവസത്തിനിടെ ഒമാനിൽ കോവിഡ് ബാധിച്ചത് 182 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,28,472 ആയി
മസ്കറ്റ്: ഒമാനിൽ 182 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാല് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. വെള്ളി, ശനി ദിവസങ്ങളിലെ കണക്കുകൾ കൂടി കൂട്ടിച്ചേർത്ത റിപ്പോർട്ടാണ് ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ടത്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,28,472 ആയി.
ഇതുവരെ 1495 പേരാണ് ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചത്. 1,20,976 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. നിലവിൽ 94.2 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേരെ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുള്ളത്. നിലവിൽ 87 പേർ കോവിഡ് ബാധിതരായി ആശുപത്രികളിൽ കഴിയുന്നുണ്ട്. ഇവരിൽ 35 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.
മറുനാടന് ഡെസ്ക്
Next Story