- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 449 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,44,404 ആയി
മസ്കറ്റ്: ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 449 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,44,404 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ചികിത്സയിലായിരുന്ന 370 രോഗികൾ കോവിഡ് മുക്തരായി.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 1,44,404 പേർക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവരിൽ 1,34,684 പേർ ഇതിനോടകം രോഗമുക്തരായി. രാജ്യത്ത് 1594 ജീവനുകളാണ് കോവിഡ് കാരണം നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരടക്കം ഇപ്പോൾ 219 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 76 പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗങ്ങളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story