മസ്‍കറ്റ്: ഒമാനിൽ 571 പേർക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ കൂടി കണക്കുകൾ ഒരുമിച്ചാണ് ഇന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. എട്ട് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,26,240 ആയി. ആകെ 1471 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 721 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1,18,048 പേർ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 93.5 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ 115 പേർ പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ 57 പേർ ഗുരുതരാവസ്ഥയിലാണ്.