- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ വിദേശികൾക്കുള്ള റസിഡന്റ് കാർഡ് നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത; നിരക്ക് വർദ്ധനവ് സംബന്ധിച്ച നിർദ്ദേശം മന്ത്രിസഭയ്ക്ക് മുമ്പിൽ
മസ്‌കത്ത്: ഒമാനിൽ വിദേശികൾക്കുള്ള റസിഡന്റ് കാർഡ് നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത. റെസിഡന്റ് കാർഡ് നിരക്കുകൾ ഉയർത്താനുള്ള നിർദ്ദേശം മന്ത്രാലയത്തിൽനിന്ന് ഉയർന്നു വന്നതായും നിർദ്ദേശം മന്ത്രിസഭക്കുമുന്നിൽ സമർപ്പിച്ചതായും മാനവവിഭവശേഷി മന്ത്രിയുടെ ഉപദേഷ്ടാവ് സഈദ് ബിൻ നാസർ അൽ സഈദി പറഞ്ഞു. നിലവിൽ റസിഡന്റ് കാർഡ് പുതുക്കുമ്പോൾ 201 റിയാലാണ് നൽകുന്നത്. രണ്ടു വർഷക്കാലത്തേക്കുള്ള നിരക്കാണിത്. ഓരോ രണ്ടു വർഷവും തൊഴിൽ കരാർ പുതുക്കുമ്പോഴാണ് മാനവ വിഭവ ശേഷി മന്ത്രാലയം നിരക്ക് ഈടാക്കുന്നത്. അതത് കമ്പനികളാണ ്‌റെസിഡന്റ് കാർഡ് പുതുക്കുമ്പോൾ ജീവനക്കാർക്ക് വേണ്ടി റെസിഡന്റ് കാർഡ് ഫീ സർക്കാറിൽ അടക്കുന്നത്. റെസിഡന്റ് കാർഡിന് ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഒമാനിൽ ഈക്കുന്നത്. അതിനാൽ, നിരക്കുകൾ വർധിപ്പിക്കുന്നത് അനിവാര്യമാണ്. നിലവിൽ എല്ലാ മന്ത്രാലയങ്ങളും അവയുടെ വരുമാനം വർധിപ്പിക്കാൻ വിവിധ സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മാനവ വിഭവശേഷി മന്ത്രാലയവും നിരക്കുകൾ വർധിപ്പിക്കുന്നത്. അ
മസ്‌കത്ത്: ഒമാനിൽ വിദേശികൾക്കുള്ള റസിഡന്റ് കാർഡ് നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത. റെസിഡന്റ് കാർഡ് നിരക്കുകൾ ഉയർത്താനുള്ള നിർദ്ദേശം മന്ത്രാലയത്തിൽനിന്ന് ഉയർന്നു വന്നതായും നിർദ്ദേശം മന്ത്രിസഭക്കുമുന്നിൽ സമർപ്പിച്ചതായും മാനവവിഭവശേഷി മന്ത്രിയുടെ ഉപദേഷ്ടാവ് സഈദ് ബിൻ നാസർ അൽ സഈദി പറഞ്ഞു.
നിലവിൽ റസിഡന്റ് കാർഡ് പുതുക്കുമ്പോൾ 201 റിയാലാണ് നൽകുന്നത്. രണ്ടു വർഷക്കാലത്തേക്കുള്ള നിരക്കാണിത്. ഓരോ രണ്ടു വർഷവും തൊഴിൽ കരാർ പുതുക്കുമ്പോഴാണ് മാനവ വിഭവ ശേഷി മന്ത്രാലയം നിരക്ക് ഈടാക്കുന്നത്. അതത് കമ്പനികളാണ ്‌റെസിഡന്റ് കാർഡ് പുതുക്കുമ്പോൾ ജീവനക്കാർക്ക് വേണ്ടി റെസിഡന്റ് കാർഡ് ഫീ സർക്കാറിൽ അടക്കുന്നത്.
റെസിഡന്റ് കാർഡിന് ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഒമാനിൽ ഈക്കുന്നത്. അതിനാൽ, നിരക്കുകൾ വർധിപ്പിക്കുന്നത് അനിവാര്യമാണ്. നിലവിൽ എല്ലാ മന്ത്രാലയങ്ങളും അവയുടെ വരുമാനം വർധിപ്പിക്കാൻ വിവിധ സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മാനവ വിഭവശേഷി മന്ത്രാലയവും നിരക്കുകൾ വർധിപ്പിക്കുന്നത്. അതേസമയം, റെസിഡന്റ് നിരക്കുകൾ ഇനിയും വർധിപ്പിക്കുന്നത് ചെറുകിട കമ്പനികളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിലവിൽ ജീവനക്കാർക്ക് റെസിഡന്റ് കാർഡ് നിർമ്മിക്കാൻ വൻ സംഖ്യയാണ് കമ്പനികൾ ചെലവിടുന്നത്.വിവിധ കാരണങ്ങളാൽ നിരവധി കമ്പനികൾ ഇപ്പോൾ വൻ സാമ്പത്തിക പ്രയാസത്തിലാണ്. ഈ സാഹചര്യത്തിലാണ് വർധിപ്പിക്കാനുള്ള നീക്കം. റെസിഡന്റ് കാർഡ് നിരക്കുകൾ വർധിപ്പിക്കുന്നത് കമ്പനികൾക്ക് അധിക ബാധ്യതയുണ്ടാക്കും.