മസ്‌കത്ത്; രാജ്യം കനത്ത മൂടൽമഞ്ഞിൽ മുങ്ങി.കനത്ത മൂടൽമഞ്ഞ് മൂലം റോഡുകളിൽ വാഹനാപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ മൂലം ഡ്രൈവർമാർ ജാഗ്രത പുലർത്താൻ നിർ്‌ദ്ദേശമുണ്ട്. മസ്‌കത്ത് സലാല റൂട്ടിലെ ഹൈമക്കും ഖത്ത്ബിത്തിനും ഇടയിൽ വാഹമോടിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചത്.

അപകടങ്ങൾ ഒഴിവാക്കുന്നതിന് വാഹനങ്ങൾക്കിടയിൽ നിശ്ചിത അകലം പാലിക്കുകയും ലൈറ്റ് ഉപയോഗിക്കുകയും വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.ഞായറാഴ്ച രാത്രി ഹൈമ ഖത്ത്ബിത്ത് റോഡിൽ ഖത്ത്ബിതിനോട് ചേർന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ചയിൽ ഇവിടെയുണ്ടായ അപകടത്തിൽ രണ്ട് യു എ ഇ സ്വദേശികൾ അടക്കം മൂന്ന് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 13 പേർ പരുക്കേറ്റ് ചികിത്സയിലാണ്.