മാൻ റോഡപകടത്തിൽ മരിച്ച വിദേശികളുടെ എണ്ണം കൂടിയതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെക്കാൾ 9.3 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 223 വിദേശികളാണ് ഇതുവരെ മരിച്ചത്.ഇതിൽ 29 പേർ സ്ത്രികളാണ്.

എന്നാൽ മരണമടയുന്ന ഒമാനികളുടെ എണ്ണം കുറഞ്ഞതായും റിപ്പോർട്ടുണ്ട്.6.7 ശതമാനമായി കുറഞ്ഞപ്പോൾ 393 പേരാണ് മരിച്ച ഒമാനികളുടെ എണ്ണം.വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങളുണ്ടായത് നോർത്ത് അൽ ബദീനയിലെന്ന് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മരിച്ച വിദേശികളുടെയും സ്വദേശികളുടെയും എണ്ണം പുറത്ത് വന്നത്.