സൊഹാർ: വ്യായാമത്തിന് റോഡിലൂടെ നടക്കുകയായിരുന്ന മലയാളി വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ചു. ഒമാനിലെ സൊഹാർ ടൗണിൽ ഗോൾഡൻ ഗോൾ റസ്റ്റാറന്റ് നടത്തുന്ന കൊല്ലം കുന്നിക്കോട് പാറവിള വീട് താജുദ്ദീന്റെ മകൻ ബിലാൽ ആണ് മരിച്ചത്.മസ്‌കത്തിലെ അൽ വജാത് കോളജിൽ അവസാന വർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു ബിലാൽ. പരേതന് 24 വയസാണ് പ്രായം.

വ്യാഴാഴ്ച രാത്രിയാണ് അപകടം. വാഹനമിടിച്ചതിനെ തുടർന്ന് ബിലാൽ റോഡരികിലെ ചെടികളിലേക്ക് തെറിച്ചുവീഴു.കയായിരുന്നു. അപകടം വരുത്തിയ വാഹനം നിർത്താതെ പോയി. വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹസീനയാണ് ബിലാലിന്റെ മാതാവ്: സഹോദരങ്ങൾ: അനസ്, അനീസ്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.