വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി തൊഴിൽ കരസ്ഥമാക്കുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് മന്ത്രാലയം. വിവിധ ഡിപ്പാർട്ട്‌മെന്റുകളിലായി ഇത്തരം വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലി കരസ്ഥമാക്കിയവരെ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.

ഇനി മുതൽ വിദേശത്ത് നിന്നും വിദ്യാഭ്യാസം കരസ്ഥമാക്കി ഇവിടേക്ക് എത്തുന്നർ അവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ക്വാളിഫിക്കേഷൻ ഇക്വലൻസി ഡിപ്പാർട്ട്‌മെന്റിൽ സമർപ്പിച്ച യോഗ്യത ഉറപ്പ് വരുത്തേണ്ടതാണ്. ഇതുവരെ നൂറോളം വ്്യജ ബിരുദ ധാരികളെ കണ്ടെത്തിയതായും ഇത്തരക്കാർക്കെതിരെകർശന നടപടി ഉറപ്പാണെന്നും മന്ത്രാലയ അധികൃതർ അറിയിച്ചിട്ടുണ്ട്.

മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സും എംഒച്ച്ഇയും ചേർന്ന് നടത്തിയ പരിശോധനയിൽ 1,250 ഫെയ്ക്ക് സർട്ടിഫിക്കറ്റുകളും, 1117 വ്യാജ സ്റ്റാമ്പ് പതിപ്പിച്ച സർട്ടിക്കറ്റുകളും 133 വിദ്യാഭ്യാസ യോഗ്യത തട്ടിപ്പുമാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ വ്യാജന്മാരുടെ എണ്ണം പെരുകുന്നതാണ് അധികൃതർ പുതിയ സംവിധാനം ഏർപ്പെടുത്താൻ കാരണം.