- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുസ്ഥലങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കണമെന്ന നിർദ്ദേശവുമായി ട്രാ; സിവിൽ അല്ലെങ്കിൽ പാസ്‌പോർട്ട് നമ്പറും ഉപയോഗിച്ച ദിവസവും സമയവും സേവനം നല്കുന്നവർ രജിസ്റ്ററിൽ മൂന്ന് മാസം സൂക്ഷിക്കണമെന്നും നിർദ്ദേശം
മസ്‌കത്ത്: പൊതുസ്ഥലങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കണമെന്ന് നിർദ്ദേശവുമായി ട്രാ രംഗത്ത്.പൊതുഇടങ്ങളിൽ സേവനം ലഭ്യമാക്കുന്നവർ ഇനി ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ശേഖരിക്കണമെന്നും അവ മൂന്നു മാസം കൈവശം വെക്കണമെന്നുമാണ് പുതിയ നിർദ്ദേശം. കഴിഞ്ഞമാസം 12ന് പുറത്തിറക്കിയ 48/ 2016 ഉത്തരവിന്റെ രണ്ടാം ആർട്ടിക്ക്ൾ പ്രകാരം ഉപഭോക്താക്കൾക്കും സന്ദർശകർക്കും വയർലൈനിലൂടെയോ വയർലെസിലൂടെയോ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നവരും വിമാനത്താവളങ്ങൾ, മാളുകൾ, ഹോട്ടലുകൾ, ക്‌ളബ്ബുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നവർ ഉപഭോക്താക്കളുടെ വിവരങ്ങൾ നിർബന്ധമായും ശേഖരിച്ചിരിക്കണം. ഇത് പുതിയ നിയമം അല്‌ളെന്നും നിലവിലെ നിയമം പരിഷ്‌കരിച്ചതാണെന്നും അഥോറിറ്റി വക്താവ് അറിയിച്ചു. സിവിൽ അല്‌ളെങ്കിൽ പാസ്‌പോർട്ട് നമ്പറിന് പുറമെ ഇന്റർനെറ്റ് ഉപയോഗിച്ച ദിവസവും സമയവും അടക്കം വിവരങ്ങൾ രജിസ്റ്ററിൽ ഉണ്ടാകണം. ഈ വിവരങ്ങൾ മൂന്നുമാസം സൂക്ഷിക്കുകയും വേണം. വിവരങ്ങൾ ശേഖരിക്കുന്നതിന് പ്രത്യേക സംവിധാനമോ സോഫ
മസ്‌കത്ത്: പൊതുസ്ഥലങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കണമെന്ന് നിർദ്ദേശവുമായി ട്രാ രംഗത്ത്.പൊതുഇടങ്ങളിൽ സേവനം ലഭ്യമാക്കുന്നവർ ഇനി ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ശേഖരിക്കണമെന്നും അവ മൂന്നു മാസം കൈവശം വെക്കണമെന്നുമാണ് പുതിയ നിർദ്ദേശം.
കഴിഞ്ഞമാസം 12ന് പുറത്തിറക്കിയ 48/ 2016 ഉത്തരവിന്റെ രണ്ടാം ആർട്ടിക്ക്ൾ പ്രകാരം ഉപഭോക്താക്കൾക്കും സന്ദർശകർക്കും വയർലൈനിലൂടെയോ വയർലെസിലൂടെയോ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നവരും വിമാനത്താവളങ്ങൾ, മാളുകൾ, ഹോട്ടലുകൾ, ക്‌ളബ്ബുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നവർ ഉപഭോക്താക്കളുടെ വിവരങ്ങൾ നിർബന്ധമായും ശേഖരിച്ചിരിക്കണം.
ഇത് പുതിയ നിയമം അല്‌ളെന്നും നിലവിലെ നിയമം പരിഷ്‌കരിച്ചതാണെന്നും അഥോറിറ്റി വക്താവ് അറിയിച്ചു. സിവിൽ അല്‌ളെങ്കിൽ പാസ്‌പോർട്ട് നമ്പറിന് പുറമെ ഇന്റർനെറ്റ് ഉപയോഗിച്ച ദിവസവും സമയവും അടക്കം വിവരങ്ങൾ രജിസ്റ്ററിൽ ഉണ്ടാകണം.
ഈ വിവരങ്ങൾ മൂന്നുമാസം സൂക്ഷിക്കുകയും വേണം. വിവരങ്ങൾ ശേഖരിക്കുന്നതിന് പ്രത്യേക സംവിധാനമോ സോഫ്‌റ്റ്‌വെയറോ ഉപയോഗിക്കണമെന്ന് പുതുക്കിയ നിബന്ധന വ്യക്തമാക്കുന്നില്ല. ഓരോ സ്ഥാപനത്തിനും അനുയോജ്യമായ രീതി ഈ വിഷയത്തിൽ അവലംബിക്കാമെന്നും ട്രാ വക്താവ് അറിയിച്ചു. തിരിച്ചറിയൽ വിവരങ്ങൾ ലഭ്യമാക്കാതെ വൈഫൈ സോൺ ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ അതിന്റെ സംവിധാനത്തിൽ മാറ്റം വരുത്തണമെന്നും വക്താവ് അറിയിച്ചു.
ഒമാൻടെല്ലും ഉരീദുവുമടക്കം അംഗീകൃത സേവന ദാതാക്കൾക്ക് ഈ നിബന്ധനകൾ ബാധകമല്ല.ഓരോ ഉപഭോക്താക്കളുടെയും വിവരങ്ങൾ ടെലികോം സേവനദാതാക്കളുടെ കൈവശമുള്ളതിനാലാണ് ഇതെന്നും അഥോറിറ്റി വക്താവ് പറഞ്ഞു