- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ സർക്കാർ സ്‌കൂളുകളിൽ പ്രവേശനം നേടുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഇനി ഫീസ് അടക്കണം; അമ്പത് റിയാൽ ഫീസ് ഈടാക്കാൻ ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രാലയം
മസ്‌കത്ത്: രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ കുട്ടികൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദേശിരക്ഷാകർത്താക്കൾ ഇനി അമ്പത് റിയാൽ ഫീസ് അടക്കണം.ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കി. വിദ്യാഭ്യാസ മന്ത്രാലയം വിദ്യാർത്ഥികൾക്ക് നൽകുന്ന സേവനത്തിനാണ് ഫീസ് ചുമത്തുന്നതെന്ന് പ്രതിപാദിക്കുന്നു. മൂന്ന് വിഭാഗങ്ങളിലായുള്ള 38 സേവനങ്ങളുടെ ഫീസ് നിരക്കിലാണ് മാറ്റമുണ്ടായത്. ഇതിൽ 17 എണ്ണം പഴയ ഉത്തരവിലുള്ളതാണ്. വിദേശിവിദ്യാർത്ഥികൾക്ക് പബ്ലിക് സ്‌കൂളുകളിൽ നൽകുന്ന സേവനത്തിന് നൂറ് റിയാൽ ഫീസ് നൽകണമെന്നും ഉത്തരവിൽ പറയുന്നു.;ഇന്റർനാഷനൽ സ്‌കൂൾ സ്ഥാപിക്കുന്നതിനുള്ള പെർമിറ്റ് ലഭിക്കുന്നതിന് ആയിരം റിയാൽ ഫീസ് നൽകണം. ലൈസൻസ് ഒഴിവാക്കുന്നതിനോ വിൽപന നടത്തുന്നതിനോ മൂവായിരം റിയാലാണ് ഫീസ്.
മസ്‌കത്ത്: രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ കുട്ടികൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദേശിരക്ഷാകർത്താക്കൾ ഇനി അമ്പത് റിയാൽ ഫീസ് അടക്കണം.ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കി. വിദ്യാഭ്യാസ മന്ത്രാലയം വിദ്യാർത്ഥികൾക്ക് നൽകുന്ന സേവനത്തിനാണ് ഫീസ് ചുമത്തുന്നതെന്ന് പ്രതിപാദിക്കുന്നു.
മൂന്ന് വിഭാഗങ്ങളിലായുള്ള 38 സേവനങ്ങളുടെ ഫീസ് നിരക്കിലാണ് മാറ്റമുണ്ടായത്. ഇതിൽ 17 എണ്ണം പഴയ ഉത്തരവിലുള്ളതാണ്. വിദേശിവിദ്യാർത്ഥികൾക്ക് പബ്ലിക് സ്‌കൂളുകളിൽ നൽകുന്ന സേവനത്തിന് നൂറ് റിയാൽ ഫീസ് നൽകണമെന്നും ഉത്തരവിൽ പറയുന്നു.;ഇന്റർനാഷനൽ സ്‌കൂൾ സ്ഥാപിക്കുന്നതിനുള്ള പെർമിറ്റ് ലഭിക്കുന്നതിന് ആയിരം റിയാൽ ഫീസ് നൽകണം. ലൈസൻസ് ഒഴിവാക്കുന്നതിനോ വിൽപന നടത്തുന്നതിനോ മൂവായിരം റിയാലാണ് ഫീസ്.
Next Story