- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റമദാനിലെ തൊഴിൽ സമയക്രമീകരണം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് നൂറ് റിയാൽ വരെ പിഴ; മുന്നറിയിപ്പുമായി ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം
റമദാൻ നോമ്പുകാലത്ത് പൊതുമേഖലകളിലേയും സ്വകാര്യമേഖലകളിലും ഉള്ള സ്ഥാപനങ്ങളിൽ പ്രഖ്യാപിച്ച പ്രവർത്തന സമയം ലംഘിക്കുന്നവർക്ക് നൂറ് റിയാൽ വരെ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. നിയമലംഘനം ആവർത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാക്കി കേസ് കോടതിയിലേക്ക് കൈമാറി നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ഒമാൻ തൊഴിൽ നിയമത്തിന്റെ മൂന്നാം അധ്യായത്തിലെ ആർട്ടിക്ക്ൾ അറുപത്തെട്ട് പ്രകാരം മുസ്ലിം ജീവനക്കാരുടെ തൊഴിൽ സമയത്തിലാണ് കുറവ് വരുത്തിയിട്ടുള്ളത്. സ്വകാര്യ സ്ഥാപനങ്ങളിൽ പ്രതിദിനം ആറ് മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 30 മണിക്കൂർ എന്ന തോതിലാണ് മുസ്ലിം ജീവനക്കാരുടെ തൊഴിൽ സമയം ക്രമീകരിച്ചിരിക്കുന്നത്.സർക്കാർ സ്ഥാപനങ്ങളും വിവിധ ഡിപ്പാർട്ട്‌മെന്റുകളുമാകട്ടെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ മാത്രമേ പ്രവർത്തിക്കുകയുള്ളു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് നൂറ് റിയാൽ വീതമാകും പിഴ ഈടാക്കുക. നിയമലംഘനത്തിന് ഇരയാകുന്ന ജീവനക്കാരുടെ എണ്ണത്തിന് അനുസരിച്ചാകും പിഴതുക നിർണയിക്കുക. നിയമലംഘനം ആവർത്ത
റമദാൻ നോമ്പുകാലത്ത് പൊതുമേഖലകളിലേയും സ്വകാര്യമേഖലകളിലും ഉള്ള സ്ഥാപനങ്ങളിൽ പ്രഖ്യാപിച്ച പ്രവർത്തന സമയം ലംഘിക്കുന്നവർക്ക് നൂറ് റിയാൽ വരെ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. നിയമലംഘനം ആവർത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാക്കി കേസ് കോടതിയിലേക്ക് കൈമാറി നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.
ഒമാൻ തൊഴിൽ നിയമത്തിന്റെ മൂന്നാം അധ്യായത്തിലെ ആർട്ടിക്ക്ൾ അറുപത്തെട്ട് പ്രകാരം മുസ്ലിം ജീവനക്കാരുടെ തൊഴിൽ സമയത്തിലാണ് കുറവ് വരുത്തിയിട്ടുള്ളത്. സ്വകാര്യ സ്ഥാപനങ്ങളിൽ പ്രതിദിനം ആറ് മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 30 മണിക്കൂർ എന്ന തോതിലാണ് മുസ്ലിം ജീവനക്കാരുടെ തൊഴിൽ സമയം ക്രമീകരിച്ചിരിക്കുന്നത്.സർക്കാർ സ്ഥാപനങ്ങളും വിവിധ ഡിപ്പാർട്ട്‌മെന്റുകളുമാകട്ടെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ മാത്രമേ പ്രവർത്തിക്കുകയുള്ളു.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് നൂറ് റിയാൽ വീതമാകും പിഴ ഈടാക്കുക. നിയമലംഘനത്തിന് ഇരയാകുന്ന ജീവനക്കാരുടെ എണ്ണത്തിന് അനുസരിച്ചാകും പിഴതുക നിർണയിക്കുക. നിയമലംഘനം ആവർത്തിക്കുന്ന പക്ഷം പിഴത്തുക ഇരട്ടിയാക്കാനും കേസ് കോടതിയിലേക്ക് കൈമാറുന്നതടക്കം നിയമനടപടികൾക്കും വ്യവസ്ഥയുണ്ട്.പല ജീവനക്കാർക്കും റമദാനിൽ ആറുമണിക്കൂർ തൊഴിലെടുത്താൽ മതിയെന്ന വിവരം അറിയില്ലെന്നും ചെറിയ കമ്പനികൾ ഈ അറിവില്ലായ്മ മുതലെടുക്കുന്നുണ്ടെന്നും മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ മാദ്ധ്യമ വിഭാഗം മേധാവി ത്വാലിബ് അൽ ദബ്ബാരി പറഞ്ഞു.
കമ്പനികൾ ജീവനക്കാരോട് റമദാനിലെ ജോലി സമയം കൃത്യമായി അറിയിച്ചിരിക്കണം. ഉത്തരവ് പാലിക്കുന്നുണ്ടോയെന്നറിയാൻ മന്ത്രാലയം മിന്നൽ പരിശോധനകൾ നടത്തും. ഇതോടൊപ്പം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്ന് റിപ്പോർട്ട് തേടുമെന്നും അൽ ദബ്ബാരി പറഞ്ഞു.
നിയമം ലംഘിച്ച് തൊഴിലെടുപ്പിക്കുന്ന പക്ഷം മാനവ വിഭവശേഷി മന്ത്രാലയത്തില ലേബര്വെൽഫെയർ വിഭാഗം ഡയറക്ടറേറ്റ് ജനറലിൽ പരാതി നൽകുകയും ചെയ്യാമെന്നും അൽ ദബ്ബാരി കൂട്ടി ചേർത്തു