മസ്‌കറ്റ് : ഒമാനിലെ എയർപോർട്ടിൽ നിന്ന് ജൂലൈ ഒന്ന് മുതൽ യാത്രചെയ്യുന്നവർക്ക് വീണ്ടും ഇരുട്ടടി. മാർച്ചിൽ അന്താരാഷ്ട്ര യാത്രക്കാർക്കുള്ള നികുതി എട്ട് റിയാലിൽ നിന്ന് പത്ത് റിയാൽ ആയി ഉയർത്തിയതിന് പിന്നാലെ രണ്്ട് റിയാൽ കൂടി നികുതിയായി നല്കണമെന്നാണ് അധികൃതർ അറിയിച്ചത്.

ട്രാവൽ ഏജന്റിനോ, ടിക്കറ്റ് എടുക്കുന്ന സമയത്തോ ഈ നികുതി നൽകിയിട്ടില്ലെങ്കിൽ, ഒമാൻ വിടും മുൻപ് ഈ നികുതി നൽകേണ്ടതായി വരും. ഈ തുക എയർപോർട്ടിലെ ചെക്ക് ഇൻ കൗണ്ടറിൽ അടയ്ക്കാവുന്നതാണ്.

ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ ഒന്ന് മുതൽ ലോകത്തിന്റെ ഏത് ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവരിൽ നിന്നും ടിക്കിറ്റ് നിരക്കിൽ രണ്ട് റിയാൽ കൂടുതൽ ഈടാക്കും. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം 10 റിയാൽ നൽകണ്ടി വരും.