- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങൾ പൂർണമായി നിരോധനം ഏർപ്പെടുത്തി; സമൂഹ മാധ്യമങ്ങൾ, ഹോർഡിങ്ങുകൾ എന്നിവയിലുൾപ്പെടെ പുകയിലയുടെയും അനുബന്ധ ഉല്പന്നങ്ങളുടെയും പരസ്യം പ്രസിദ്ധപ്പെടുത്തുന്നത് നിയമലംഘനം
ഒമാനിൽ പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങൾ പൂർണമായി നിരോധനം ഏർപ്പെടുത്തി. വാർത്താ വിനിമയ മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. സമൂഹ മാധ്യമങ്ങൾ, ഹോർഡിങ്ങുകൾ എന്നിവയിലുൾപ്പെടെ പുകയിലയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും പരസ്യം പാടില്ലെന്ന് വാർത്താ വിനിമയ മന്ത്രി ഡോ. അബ്ദുൽ മുനീം അൽ ഹസനി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എല്ലാത്തരം മാധ്യമങ്ങളിലും പരസ്യങ്ങൾ നിരോധിച്ചുകൊണ്ടുള്ളതായിരുന്നു നേരത്തേയുള്ള ഉത്തരവ്. പുകയില ഉപയോഗം കുറക്കുന്നതിനായുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുകയില ഉൽപന്നങ്ങൾ സമ്പൂർണമായി നിയമം മൂലം നിരോധിച്ചത്. നിയമലംഘർക്കെതിരായ ശിക്ഷ സംബന്ധിച്ച് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. പുകയില ഉൽപന്നങ്ങളുടെ നികുതി 200 ശതമാനമായി ഉയർത്തുന്നത് ആലോചനയിലുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു. നിലവിൽ 100 ശതമാനമാണ് നികുതി. പകർച്ചവ്യാധിയിതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമിട്ടുള്ള നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ ആലോചന. അടുത്ത വർഷം വാറ്റ് കൂടി നടപ്പാക്കുന്നതോടെ
ഒമാനിൽ പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങൾ പൂർണമായി നിരോധനം ഏർപ്പെടുത്തി. വാർത്താ വിനിമയ മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. സമൂഹ മാധ്യമങ്ങൾ, ഹോർഡിങ്ങുകൾ എന്നിവയിലുൾപ്പെടെ പുകയിലയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും പരസ്യം പാടില്ലെന്ന് വാർത്താ വിനിമയ മന്ത്രി ഡോ. അബ്ദുൽ മുനീം അൽ ഹസനി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
എല്ലാത്തരം മാധ്യമങ്ങളിലും പരസ്യങ്ങൾ നിരോധിച്ചുകൊണ്ടുള്ളതായിരുന്നു നേരത്തേയുള്ള ഉത്തരവ്. പുകയില ഉപയോഗം കുറക്കുന്നതിനായുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുകയില ഉൽപന്നങ്ങൾ സമ്പൂർണമായി നിയമം മൂലം നിരോധിച്ചത്. നിയമലംഘർക്കെതിരായ ശിക്ഷ സംബന്ധിച്ച് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
പുകയില ഉൽപന്നങ്ങളുടെ നികുതി 200 ശതമാനമായി ഉയർത്തുന്നത് ആലോചനയിലുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു. നിലവിൽ 100 ശതമാനമാണ് നികുതി. പകർച്ചവ്യാധിയിതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമിട്ടുള്ള നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ ആലോചന. അടുത്ത വർഷം വാറ്റ് കൂടി നടപ്പാക്കുന്നതോടെ പുകയില ഉൽപന്നങ്ങളുടെ വില ഇനിയും ഉയരുകയും ചെയ്യും