- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ ടൂറിസം മേഖലയിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു; 2040 ആകുമ്പോഴേക്കും അഞ്ചുലക്ഷം പേർക്കു തൊഴിൽ സാധ്യത; ഇന്ത്യക്കാർക്കും പ്രതീക്ഷ
ഒമാനിലെ ടൂറിസം മേഖലയിൽ വൻ തൊഴിലവസരങ്ങൾ ഒരുങ്ങുന്നു. 2040 ആകുമ്പോഴേക്കും അഞ്ചു ലക്ഷത്തോളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുവാനാണ് തൊഴിൽ മന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത്. കേരളത്തോടു സാദൃശ്യമുള്ള വിവിധ പ്രദേശങ്ങളാണ് ഒമാനിലുള്ളത്. പ്രത്യേകിച്ചും പച്ചപ്പുകൾ നിറഞ്ഞ സലാല എന്ന പ്രദേശം. പർവ്വതങ്ങളും ബീച്ചുകളും പച്ചപ്പും ജലാശയങ്ങളും ഒന്നി
ഒമാനിലെ ടൂറിസം മേഖലയിൽ വൻ തൊഴിലവസരങ്ങൾ ഒരുങ്ങുന്നു. 2040 ആകുമ്പോഴേക്കും അഞ്ചു ലക്ഷത്തോളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുവാനാണ് തൊഴിൽ മന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത്. കേരളത്തോടു സാദൃശ്യമുള്ള വിവിധ പ്രദേശങ്ങളാണ് ഒമാനിലുള്ളത്. പ്രത്യേകിച്ചും പച്ചപ്പുകൾ നിറഞ്ഞ സലാല എന്ന പ്രദേശം. പർവ്വതങ്ങളും ബീച്ചുകളും പച്ചപ്പും ജലാശയങ്ങളും ഒന്നിക്കുന്നുവെന്ന പ്രത്യേകയും ഒമാനിനുണ്ട്. ഈ പ്രകൃതി സൗന്ദര്യം വിനോദ സഞ്ചാരികളെ വൻ തോതിൽ ആകർഷിക്കുന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ 2025 ആകുമ്പോഴേക്കും 1.43 ലക്ഷം തൊഴിലവസരങ്ങളും 2040 ആകുമ്പോഴേക്കും ഇതു അഞ്ചുലക്ഷത്തോളമായി വർധിപ്പിക്കുവാനുമാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ നിരധി പേരാണ് ഈ മേഖലയിൽ ജോലി ചെയ്തു വരുന്നത്. പുതിയ പദ്ധതി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലുള്ളവർക്കു പുതിയ തൊഴിലവസരം സൃഷ്ടിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഒമാനിലെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുവാനായി വിപുലമായ പരിപാടികളാണ് മന്ത്രാലയം ആസൂത്രണം ചെയ്യുന്നത്.
രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളെ വിവിധ വിഭാഗങ്ങളായി തിരിച്ചുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. കുടുംബത്തോടൊപ്പം വിനോദത്തിനായി എത്തുന്നവർ, പഠനങ്ങൾക്കായി എത്തുന്നവർ, സാഹസികതയെ ഇഷ്ടപ്പെടുന്നവർ, രാജ്യത്തിന്റെ പൈതൃകതയെ ഇഷ്ടപ്പെടുന്നവർ തുടങ്ങി വിനോദത്തിന്റെ വിവിധ മേഖലകൾ ഇഷ്ടപ്പെടുന്നവരാണ് രാജ്യത്തെത്തുന്നത്. ഇവർക്കായുള്ള പ്രത്യേക പദ്ധതികളാണ് ആസൂത്രണം ചെയ്യുക.