- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ പുതിയതായി ആരംഭിക്കുന്നത് 1200 ചെറുകിട വ്യവസായ സംരംഭങ്ങൾ; പുതുതായി സൃഷ്ടിക്കാനിരിക്കുന്നത് അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ; വിനോദസഞ്ചാരമേഖലയിൽ പുതിയ ചുവടുവയ്പ്പ്
വിനോദസഞ്ചാരമേഖലയിൽ പുതിയ ചുവടുവയ്‌പ്പുമായി ഒമാൻ രംഗത്ത്. ഇതിന്റെ ഭാഗമായിവിനോദസഞ്ചാര മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ട്. എട്ടുമുതൽ പത്തുവരെ ഘട്ടങ്ങളിലായാണ് ഇത്രയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുകയാണു ലക്ഷ്യമാക്കുന്നത്. ആഭ്യന്തര ഉൽപാദനത്തിൽ ആറുമുതൽ പത്തു ശതമാനംവരെ വിനോദസഞ്ചാര മേഖലയിൽനിന്നാക്കി മാറ്റും. 1,200 ചെറുകിട വ്യവസായ സംരംഭങ്ങൾ വിനോദസഞ്ചാര മേഖലയിൽ ആരംഭിക്കും. രാജ്യത്തു കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിലൂടെ ചെറുകിട സംരംഭങ്ങൾക്കു ശക്തി വർധിപ്പിക്കാനാണ് അധികൃതർ ലക്ഷ്യംവയ്ക്കുന്നത്. ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ 'ഇൻവെസ്റ്റ് ഇൻ ഒമാൻ' ഫോറത്തിലാണ് ഇതു സംബന്ധമായ ചർച്ചകൾ നടന്നത്.
വിനോദസഞ്ചാരമേഖലയിൽ പുതിയ ചുവടുവയ്‌പ്പുമായി ഒമാൻ രംഗത്ത്. ഇതിന്റെ ഭാഗമായിവിനോദസഞ്ചാര മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ട്.
എട്ടുമുതൽ പത്തുവരെ ഘട്ടങ്ങളിലായാണ് ഇത്രയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുകയാണു ലക്ഷ്യമാക്കുന്നത്. ആഭ്യന്തര ഉൽപാദനത്തിൽ ആറുമുതൽ പത്തു ശതമാനംവരെ വിനോദസഞ്ചാര മേഖലയിൽനിന്നാക്കി മാറ്റും.
1,200 ചെറുകിട വ്യവസായ സംരംഭങ്ങൾ വിനോദസഞ്ചാര മേഖലയിൽ ആരംഭിക്കും. രാജ്യത്തു കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിലൂടെ ചെറുകിട സംരംഭങ്ങൾക്കു ശക്തി വർധിപ്പിക്കാനാണ് അധികൃതർ ലക്ഷ്യംവയ്ക്കുന്നത്. ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ 'ഇൻവെസ്റ്റ് ഇൻ ഒമാൻ' ഫോറത്തിലാണ് ഇതു സംബന്ധമായ ചർച്ചകൾ നടന്നത്.
Next Story