- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് ബന്ധുവായ പുരുഷനൊപ്പമില്ലെങ്കിൽ മുറി നല്കില്ല; ഭക്ഷ്യവിഭവങ്ങൾക്ക് വിനോദ സഞ്ചാര നികുതി ഒഴിവാക്കി; ഒമാനിൽ പുതിയ വിനോദസഞ്ചാര നിയമം ഇങ്ങനെ
മസ്‌കത്ത്: പരിഷ്‌കരിച്ച ഒമാനി ടൂറിസം നിയമം ഇന്നലെ മുതൽ നിലവിൽവന്നു. വിേനാദ സഞ്ചാരമേഖലയിലെ കുതിപ്പ് ലക്ഷ്യമിട്ടുള്ള എക്‌സിക്യൂട്ടിവ് നിയമപരിഷ്‌കരണത്തിന് ടൂറിസം മന്ത്രി അഹ്മദ് ബിൻ നാസർ അൽ മഹ്രീസി അംഗീകാരം നൽകി. ഹോട്ടലുകൾക്ക് കർശന മാർഗനിർദ്ദേശമാണ് പരിഷ്‌കരിച്ച നിയമം മുന്നോട്ടുവെക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് ഏറ്റവും അടുത്ത ബന്ധുവായ പുരുഷൻ ഒപ്പമില്‌ളെങ്കിൽ മുറി നൽകരുത്. ഉപഭോക്താക്കളുടെ എല്ലാവിവരങ്ങളും ഹോട്ടലിൽ ലഭ്യമായിരിക്കണം. ഇത് ആർ.ഒ.പി ആവശ്യപ്പെടുമ്പോൾ പരിശോധനക്ക് ലഭ്യമാക്കണം. ഹോട്ടലിൽ മുറിയെടുത്തവർക്ക് സന്ദർശകരെ മുറികളിൽ കൊണ്ടുവരാൻ അനുമതി ഉണ്ടായിരിക്കില്ല. ഒഴിഞ്ഞ മുറിയുണ്ടെങ്കിൽ ഒരു കാരണവശാലും മുറി നിഷേധിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ഉപഭോക്താക്കൾ വിലപിടിപ്പുള്ള സാധനങ്ങൾ മുറികളിൽ മറന്നുവെക്കുന്ന പക്ഷം ആർ.ഒ.പിയെ വിവരമറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. 2040 വരെ നീളുന്ന ടൂറിസം കർമപദ്ധതിയുടെ ഭാഗമായാണ് 2003ൽ നിലവിൽവന്ന എക്‌സിക്യൂട്ടിവ് നിയമം പരിഷ്‌കരിക്കുന്നത്. ടൂറിസം മന്ത്രാ
മസ്‌കത്ത്: പരിഷ്‌കരിച്ച ഒമാനി ടൂറിസം നിയമം ഇന്നലെ മുതൽ നിലവിൽവന്നു. വിേനാദ സഞ്ചാരമേഖലയിലെ കുതിപ്പ് ലക്ഷ്യമിട്ടുള്ള എക്‌സിക്യൂട്ടിവ് നിയമപരിഷ്‌കരണത്തിന് ടൂറിസം മന്ത്രി അഹ്മദ് ബിൻ നാസർ അൽ മഹ്രീസി അംഗീകാരം നൽകി. ഹോട്ടലുകൾക്ക് കർശന മാർഗനിർദ്ദേശമാണ് പരിഷ്‌കരിച്ച നിയമം മുന്നോട്ടുവെക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് ഏറ്റവും അടുത്ത ബന്ധുവായ പുരുഷൻ ഒപ്പമില്‌ളെങ്കിൽ മുറി നൽകരുത്. ഉപഭോക്താക്കളുടെ എല്ലാവിവരങ്ങളും ഹോട്ടലിൽ ലഭ്യമായിരിക്കണം. ഇത് ആർ.ഒ.പി ആവശ്യപ്പെടുമ്പോൾ പരിശോധനക്ക് ലഭ്യമാക്കണം. ഹോട്ടലിൽ മുറിയെടുത്തവർക്ക് സന്ദർശകരെ മുറികളിൽ കൊണ്ടുവരാൻ അനുമതി
ഉണ്ടായിരിക്കില്ല. ഒഴിഞ്ഞ മുറിയുണ്ടെങ്കിൽ ഒരു കാരണവശാലും മുറി നിഷേ
ധിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
ഉപഭോക്താക്കൾ വിലപിടിപ്പുള്ള സാധനങ്ങൾ മുറികളിൽ മറന്നുവെക്കുന്ന പക്ഷം ആർ.ഒ.പിയെ വിവരമറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. 2040 വരെ നീളുന്ന ടൂറിസം കർമപദ്ധതിയുടെ ഭാഗമായാണ് 2003ൽ നിലവിൽവന്ന എക്‌സിക്യൂട്ടിവ് നിയമം പരിഷ്‌കരിക്കുന്നത്. ടൂറിസം മന്ത്രാലയം നിലവിൽ വരുന്നതിന് മുമ്പുള്ള ഈ നിയമം പരിഷ്‌കരിക്കാൻ കർമപദ്ധതിയുടെ ഭാഗമായി ടൂറിസം മന്ത്രി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകൾ, ഓഫിസുകൾ, സംരംഭങ്ങൾ എന്നിവക്ക് പരിഷ്‌കരിച്ച നിയമം ബാധകമായിരിക്കും.
ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങളും ഉൽപന്നങ്ങളും പ്രവർത്തനങ്ങളും മാറിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് നിയമവിധേയമാക്കുന്നതിനുള്ള വ്യവസ്ഥകളാണ് പരിഷ്‌കരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വികസനം, നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കൽ എന്നിവയും നിയമഭേദഗതിയുടെ ലക്ഷ്യമാണെന്ന് വിനോദസഞ്ചാര വകുപ്പ് അധികൃതർ പറഞ്ഞു. നിയമലംഘകർക്ക് പിഴ അടക്കം ശിക്ഷകളും നിയമപരിഷ്‌കരണം വ്യവസ്ഥ ചെയ്യുന്നു.
കൂടാതെ ഉപഭോക്താക്കൾക്ക് ഇനി മുതൽ ഭക്ഷ്യവിഭവങ്ങൾക്ക് വിനോദ സഞ്ചാര നികുതി നൽകേണ്ടതില്ല. ഭക്ഷണശാലകളെയും രാജ്യാന്തര നിലവാരമുള്ള കോഫി ഷോപ്പുകളെയും വിേനാദസഞ്ചാര മന്ത്രാലയം നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.
ഹോട്ടലുകളോട് ചേർന്നുള്ള ഭക്ഷണശാലകൾക്ക് ഈ നിയമം ബാധകമല്ല. നേരത്തെ നാല് ശതമാനം വിനോദസഞ്ചാര നികുതിയാണ് ഭക്ഷണശാലകൾക്ക് ഏർപ്പെടുത്തിയിരുന്നത്. നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.