- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു വർഷത്തെ വിസാ വിലക്ക് ഇപ്പോഴും തുടരുന്നു; വിസാ വിലക്ക് നീക്കിയെന്ന വാർത്ത നിഷേധിച്ച് റോയൽ ഒമാൻ പൊലീസ്
മസ്‌ക്കറ്റ്: രാജ്യത്തു നിന്ന് വിസ റദ്ദാക്കി പോയവർക്ക് ഏർപ്പെടുത്തിയിട്ടുള്ള രണ്ടു വർഷത്തെ വിസാ വിലക്ക് നിയമം മാറ്റിയിട്ടില്ലെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. ഒമാനിൽ നിന്ന് വിസ റദ്ദാക്കി പോയ ശേഷം ഇവിടേയ്ക്ക് മറ്റു വിസയിൽ തിരിച്ചെത്തണമെങ്കിൽ രണ്ടു വർഷം കാത്തിരിക്കണമെന്നുള്ള നിയമം ഇപ്പോഴും തുടരുന്നുണ്ട്. വിസാ നിയമം സംബന്ധിച്ചുള്ള നിയമം എല്ലാം പഴയതു പോലെ തന്നെയാണെന്നും നിയമങ്ങൾ ഒന്നും മാറിയിട്ടില്ലെന്നും ആർഒപി അധികൃതർ വെളിപ്പെടുത്തി. രണ്ടു വർഷത്തെ വിസാ വിലക്ക് നീക്കിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് അവരുടെ സ്വപ്‌നം മാത്രമാണെന്നും പ്രവാസികൾ ഏറെ കാത്തിരുന്ന വാർത്തയായതിനാൽ ഇതിന് സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരം ലഭിച്ചുവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിനു പിന്നാലെയാണ് റോയൽ ഒമാൻ പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. പത്തു വർഷം മുമ്പ് റീ എൻട്രി നിരോധനം സംബന്ധിച്ച് വന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത്. പത്തു വർഷം മുമ്പുള്ള തിയതിയിലാണ് വാർത്ത പ്രച
മസ്‌ക്കറ്റ്: രാജ്യത്തു നിന്ന് വിസ റദ്ദാക്കി പോയവർക്ക് ഏർപ്പെടുത്തിയിട്ടുള്ള രണ്ടു വർഷത്തെ വിസാ വിലക്ക് നിയമം മാറ്റിയിട്ടില്ലെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. ഒമാനിൽ നിന്ന് വിസ റദ്ദാക്കി പോയ ശേഷം ഇവിടേയ്ക്ക് മറ്റു വിസയിൽ തിരിച്ചെത്തണമെങ്കിൽ രണ്ടു വർഷം കാത്തിരിക്കണമെന്നുള്ള നിയമം ഇപ്പോഴും തുടരുന്നുണ്ട്. വിസാ നിയമം സംബന്ധിച്ചുള്ള നിയമം എല്ലാം പഴയതു പോലെ തന്നെയാണെന്നും നിയമങ്ങൾ ഒന്നും മാറിയിട്ടില്ലെന്നും ആർഒപി അധികൃതർ വെളിപ്പെടുത്തി.
രണ്ടു വർഷത്തെ വിസാ വിലക്ക് നീക്കിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് അവരുടെ സ്വപ്‌നം മാത്രമാണെന്നും പ്രവാസികൾ ഏറെ കാത്തിരുന്ന വാർത്തയായതിനാൽ ഇതിന് സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരം ലഭിച്ചുവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിനു പിന്നാലെയാണ് റോയൽ ഒമാൻ പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്.
പത്തു വർഷം മുമ്പ് റീ എൻട്രി നിരോധനം സംബന്ധിച്ച് വന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത്. പത്തു വർഷം മുമ്പുള്ള തിയതിയിലാണ് വാർത്ത പ്രചരിക്കുന്നത്. ഇതു ശ്രദ്ധിക്കാതെ ആരോ പ്രസിദ്ധീകരിച്ചതാണ് ഇപ്പോൾ പലരും അത് ഏറ്റുപിടിച്ചിരിക്കുന്നത്. രാജ്യം വിട്ടവർക്ക് രണ്ടു വർഷത്തെ വിസാ വിലക്ക് ഇ്‌പ്പോഴും നിലവിലുണ്ടെന്നും ഇതു സംബന്ധിച്ച് അടുത്തകാലത്ത് പുതിയ പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ലെന്നും ആർഒപി വ്യക്തമാക്കി. രണ്ടു വർഷത്തെ വിസാ വിലക്ക് ഉടനെയൊന്നും നീക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ആർഒപി വെളിപ്പെടുത്തിയിട്ടുണ്ട്.