- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനില് ചില മേഖലയിൽ ഏർപ്പെടുത്തിയിരുന്ന വിസയ്ക്കുള്ള താതാകാലിക നിരോധനത്തിന്റെ കാലാവധി നീട്ടി; പുതിയതായി നാലുവിഭാഗങ്ങളിൽ കൂടി വിസ നിരോധനം കർശനമാക്കി
മസ്‌കത്ത്: ഒമാനിൽ ചില മേഖലകളിലെ ജോലികൾക്ക് താത്കാലികമായി ഏർപ്പെടുത്തിയിരുന്ന വിസ നിരോധനം അടുത്ത ആറു മാസത്തേയ്ക്ക് കൂടി നീട്ടി. മാനവവിഭവശേഷി വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസ്സർ അൽ ബക്രി ആണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം അറിയിച്ചത്. കൂടാതെ നാലു മേഖലകളിൽ വിസ നിയന്ത്രണം ശക്തമാക്കുകയും ചെയ്തു. കാർപന്ററി വർക്ഷോപ്, അലൂമിനിയം വർക് ഷോപ്, മെറ്റൽ വർക് ഷോപ്, ബ്രിക്‌സ് ഫാക്ടറി എന്നിവിടങ്ങളിൽ പുതുതായി വിസ നൽകുന്നതിന് നേരത്തേ നിയന്ത്രണമുണ്ടായിരുന്നെങ്കിലും കർശനമാക്കി നടപ്പാക്കിയിരുന്നില്ല. 2017 ജനുവരി ഒന്നുമുതൽ ജൂലൈ വരെ ഈ നാലു വിഭാഗത്തിലും വിസ അനുവദിക്കില്ല. എന്നാൽ, നിലവിൽ ഈ വിസയിൽ ജോലി ചെയ്യുന്നവർക്ക് നിയന്ത്രണം ബാധകമല്ല. ആവശ്യമെങ്കിൽ ഈ നാലു വിഭാഗത്തിലും ആറുമാസത്തിന് ശേഷം നിയന്ത്രണം എടുത്തുകളയാനും സാധ്യതയുണ്ട്. ഈ വിസകളിൽ ധാരാളം മലയാളികൾ ജോലി ചെയ്യുന്നുണ്ട്. അതോടൊപ്പം, മറ്റു നാലു വിഭാഗങ്ങളിൽ നേരത്തേ ഏർപ്പെടുത്തിയിരുന്ന വിസ നിരോധനം ആറുമാസത്തേക്ക് കൂടി തുടരും. ഒട്ടക പരിപാലനം, സെയിൽസ് പ്രമോട്ടർ, സെയ
മസ്‌കത്ത്: ഒമാനിൽ ചില മേഖലകളിലെ ജോലികൾക്ക് താത്കാലികമായി ഏർപ്പെടുത്തിയിരുന്ന വിസ നിരോധനം അടുത്ത ആറു മാസത്തേയ്ക്ക് കൂടി നീട്ടി. മാനവവിഭവശേഷി വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസ്സർ അൽ ബക്രി ആണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം അറിയിച്ചത്. കൂടാതെ നാലു മേഖലകളിൽ വിസ നിയന്ത്രണം ശക്തമാക്കുകയും ചെയ്തു.
കാർപന്ററി വർക്ഷോപ്, അലൂമിനിയം വർക് ഷോപ്, മെറ്റൽ വർക് ഷോപ്, ബ്രിക്‌സ് ഫാക്ടറി എന്നിവിടങ്ങളിൽ പുതുതായി വിസ നൽകുന്നതിന് നേരത്തേ നിയന്ത്രണമുണ്ടായിരുന്നെങ്കിലും കർശനമാക്കി നടപ്പാക്കിയിരുന്നില്ല. 2017 ജനുവരി ഒന്നുമുതൽ ജൂലൈ വരെ ഈ നാലു വിഭാഗത്തിലും വിസ അനുവദിക്കില്ല. എന്നാൽ, നിലവിൽ ഈ വിസയിൽ ജോലി ചെയ്യുന്നവർക്ക് നിയന്ത്രണം ബാധകമല്ല. ആവശ്യമെങ്കിൽ ഈ നാലു വിഭാഗത്തിലും ആറുമാസത്തിന് ശേഷം നിയന്ത്രണം എടുത്തുകളയാനും സാധ്യതയുണ്ട്. ഈ വിസകളിൽ ധാരാളം മലയാളികൾ ജോലി ചെയ്യുന്നുണ്ട്.
അതോടൊപ്പം, മറ്റു നാലു വിഭാഗങ്ങളിൽ നേരത്തേ ഏർപ്പെടുത്തിയിരുന്ന വിസ നിരോധനം ആറുമാസത്തേക്ക് കൂടി തുടരും. ഒട്ടക പരിപാലനം, സെയിൽസ് പ്രമോട്ടർ, സെയിൽസ് റെപ്രസൻേററ്റിവ്, നിർമ്മാണം, ശുചീകരണം എന്നീ മേഖലകളിലാണ് വിസാ നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഡിസംബർ ഒന്നുമുതൽ ജൂൺ ഒന്നുവരെയാണ് ഇവയുടെ നിരോധനം തുടരുക. ഈ മേഖലയിൽ ഏറെക്കാലമായി വിസ നിരോധനം നടപ്പിലുണ്ട്. കാലാവധി കഴിയുമ്പോൾ വീണ്ടും നിരോധനം പുതുക്കുകയാണ് അധികൃതർ ചെയ്യുന്നത്.
അതിനാൽ, സമീപ ഭാവിയിൽ ഇവയുടെ നിയന്ത്രണം നീക്കാൻ സാധ്യതയില്‌ളെന്നാണ് വിലയിരുത്തുന്നത്. രാജ്യത്ത് നിലനിൽക്കുന്ന ഫ്രീ വിസ സമ്പ്രദായം പൂർണമായി നിർത്തലാക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്. താൽക്കാലിക ജോലിക്കാർ എന്ന പേരിൽ അറിയപ്പെടുന്ന ഈ വിഭാഗം ഒമാൻ തൊഴിൽനിയമം ലംഘിക്കുകയാണെന്ന് അധികൃതർ പറയുന്നു. ഏതെങ്കിലും സ്‌പോൺസറുടെ പേരിൽ വിസ അടിച്ച് പുറത്തുപോയി ജോലിചെയ്യുകയാണ് ഈ വിഭാഗം ചെയ്യുന്നത്. ഇവർ വിസ ഇനത്തിൽ മാസംതോറും സ്‌പോൺസർക്ക് നിശ്ചിത തുകയും നൽകുന്നുണ്ട്. ഫ്രീ വിസയിലുള്ളവർ നിർമ്മാണ മേഖലയിലാണ് ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത്.