രാജ്യത്ത് രണ്ട് വർഷത്തിനുള്ളിൽ തൊഴിൽ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഓൺലൈൻ വഴിയാകുമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. ഇതിനുള്ള നടപടികൾ ആരംഭിച്ചതായും രണ്ട് വർഷത്തിനുള്ളിൽ പൂർണമായി നടപ്പിൽ വരുത്താനുമാണ് പദ്ധതി.

ആറ് ഘട്ടങ്ങളിലായാണ് ഇത് നടപ്പിൽ വരുത്തുക. ഹൗസ്‌മെയിഡ് വിസകൾ ഇപ്പോൾ തന്നെ ഓൺലൈനിൽ ലഭ്യമാക്കി തുടങ്ങിയതായും അധികൃതർ അറിയിച്ചു. പുതിയ സമ്പ്രദായം നിലവിൽ വരുന്നതോടെ വിസ ക്ലിയറൻസ് ലഭിക്കുന്നതിനും അപേക്ഷ നൽകുന്നതിനും മറ്റുമൊക്കെ തൊഴിലുടമകൾക്കും പി.ആർ.ഒകൾക്കും ഓഫീസുകൾ കയറിയിറങ്ങി നടക്കേണ്ടിവരില്ല.