മസ്‌കത്ത്: രാജ്യത്തെ വിസാ നിയമ മാറ്റം സംബന്ധിച്ച് അവ്യക്തതകൾ തുടരുന്നു. വിസാ കാലാവധി പൂർത്തിയാക്കാതെ മടങ്ങുന്നവർക്ക് മാത്രമല്ല ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഴുവൻ പേർക്കും രണ്ടുവർഷത്തെ വിസാ നിരോധനം ബാധകമാണെന്നാണ് അധികൃതരുടെ വിശദീകരണം.

എന്നാൽ മെച്ചപ്പെട്ട തൊഴിൽ തേടാനുള്ള അവസരം നഷ്ടപ്പെടുന്നതിലുള്ള വേവലാതിയിലാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ. എന്നാൽ, വൻ മുതൽ മുടക്കി കൊണ്ടുവരുന്ന തൊഴിലാളികൾ ഒരു സുപ്രഭാതത്തിൽ കമ്പനി മാറി പോകുന്നത് വഴിയുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിയുന്നു എന്നതിന്റെ ആശ്വാസത്തിലാണ് തൊഴിലുടമകൾ. എന്നാൽ, സ്‌പോൺസറുടെ എൻഒസി ലഭിച്ചാൽ ജോലി മാറുന്നതിനും പുതിയ വിസയിൽ എത്തുന്നതിനും തടസമുണ്ടാകില്ല.

എന്നാൽ വിസ നിരോധത്തിന്റെ പശ്ചാത്തലത്തിൽ കമ്പനികൾ തങ്ങളുടെ റിക്രൂട്ടിങ് സംവിധാനനം പരിഷ്‌കരിക്കുന്നതിനെന കുറിച്ച് ആലോചിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.

വിസ കാലാവധി അവസാനിച്ചാണോ ഇടയ്ക്ക് വച്ചാണോ മടങ്ങുന്നത് എന്നത് ഇതിൽ വിഷയമല്ല. ഇനി മുതൽ നേനരത്തെ തൊഴിലെടുത്തിരുന്ന കമ്പനികളിലേക്ക് മാത്രമേ രണ്ടുവർഷ നിരോധനം ബാധകമാകാതെ വീണ്ടും വരാനാകൂ.

രണ്ടുവർഷമെന്ന കാലയളവിൽ ഇളവ് നൽകണമെന്ന ആവശ്യം പലകോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. സ്‌പോൺസറുടെ എൻഒസി ലഭിച്ചാൽ തൊഴിൽ മാറാനാകുമോ എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്. സ്‌പോൺസറുടെ എൻഒസി ഉണ്ടെങ്കിൽ പഴയ നിയമപ്രകാരം തൊഴിൽമാറ്റം സാധ്യമാകുമായിരുന്നു. ഇത്തവണ ഇതുസംബന്ധിച്ച് തൊഴിൽ മന്ത്രാലയം അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. ഇപ്പോൾ ജോലി രാജിവച്ച് നിൽക്കുന്നവർ ജൂലൈ ഒന്നിന് മുമ്പ് പുതിയ വിസ
കരസ്ഥമാക്കണം.

പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഒമാനിൽ ജോലിക്കത്തെ#ി ആറുമാസത്തിന് ശേഷം മാത്രമേ കുടുംബത്തെ കൊണ്ടുവരാനാകൂ. നിർമ്മാണ, വീട്ടുജോലി മേഖലകളിൽ വിദേശികളെ ജോലിക്കെടുക്കുന്നതിനും തടസമുണ്ട്. പ്രവാസി വനിതകളെ പല മേഖലയിൽ നിന്നും വിലക്കിയിട്ടുമുണ്ട്. വിദേശികളുടെ വീടുകളിലും അനനധികൃത കുടിയേറ്റക്കാർ താമസിക്കുന്നുവെന്ന് സംശയിക്കുന്ന ഇടങ്ങളിലുമെല്ലാം റെയ്ഡ് കർശനനമാക്കും.