മസ്‌കത്ത്: മലയാളികൾ ഉൾപ്പെട്ട പ്രവാസികളുടെ അവസരങ്ങൾക്ക് മങ്ങലേല്പിച്ച് കൂടുതൽ മേഖലകളിൽ തൊഴിൽ വീസാ നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം. ജനുവരി 25 മുതൽ 87 തസ്തികകളിലേക്കാണ് വീസാ നിയന്ത്രണം കൊണ്ടുവന്നത്. ആറ് മാസത്തേക്കാണിത്. എന്നാൽ, ജൂലൈയിൽ നിരോധന കാലാവധി പൂർത്തിയാകുന്നതോടെ നിരീക്ഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ തൊഴിൽ മേഖലകളെ കൂടി പരിധിയിലേക്ക് കൊണ്ടുവരുമെന്നാണ് മാനവവിഭവ ശേഷി മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തത്.

ഇതോടെ മലയാളികൾ ഉൾപ്പെട്ട പ്രവാസികളുടെ അവസരങ്ങൾക്ക് മങ്ങലേറ്റിരിക്കുകയാണ്. മന്ത്രിസഭാ ഉത്തരവിന് പിന്നാലെയാണ് 87 തസ്തികകളിൽ വിസാ നിരോധനം പ്രഖ്യാപിച്ചത്. ഇതോടൊപ്പം സ്വദേശിവത്കരണം നടപ്പിൽ വരുത്തുന്നതിൽ പരാചയപ്പെട്ട കമ്പനികൾക്ക് താഴിടുകയും ചെയ്തു. നിരവധി കമ്പനികൾക്ക് പുതിയ വിസ അനുവദിക്കില്ലെന്നും വിദേശി ജീവനക്കാരുടെ തൊഴിൽ കരാർ നീട്ടിനൽകില്ലെന്നും സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു.