മാനിൽ മൂന്നു മേഖലകളിലെ താൽക്കാലിക വിസാ നിരോധനം ആറുമാസത്തേക്ക് കൂടി നീട്ടി. ആശാരി, കൊല്ലൻ, ഇഷ്ടിക നിർമ്മാണ തൊഴിലാളി എന്നീ തസ്തികകളിലെ വിസാ നിരോധമാണ് ആറു മാസത്തേക്കുകൂടി നീട്ടിയത്. അടുത്ത മാസം ഒന്ന് മുതൽ ആറ് മാസക്കാലത്തേക്ക് കൂടി വിസ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു

മലയാളികളടക്കം നൂറുകണക്കിന് പ്രവാസികൾ ജോലിചെയ്യുന്ന മേഖലകളിൽ 2013 നവംബറിലാണ് ഒമാൻ തൊഴിൽ മന്ത്രാലയം വിസാ നിരോധനം പ്രഖ്യാപിച്ചത്. തുടക്കത്തിൽ നിർമ്മാണ, ശുചീകരണ രംഗങ്ങളിൽ ഏർപ്പെടുത്തിയ ആറു മാസത്തെ വിലക്ക് പിന്നീട് സെയിൽസ്, മാർക്കറ്റിങ് രംഗങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. 2014 ജനുവരിയിലാണ് ആശാരി, കൊല്ലൻ, ഇഷ്ടിക നിർമ്മാണ തൊഴിലാളികളെയും വിസാ നിരോധനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയത്. ഈ വിലക്കുകളാണ് ഒൻപതാം തവണയും നീട്ടിയത്. എന്നാൽ നിലവിലുള്ള വിസ പുതുക്കുന്നതിന് തടസമില്ല

സ്വദേശികൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായിട്ടാണ് വിവിധ ജോലികൾക്ക് മാനവവിഭവ മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. തുടർന്ന് സ്വദേശികൾക്ക് വലിയ തോതിൽ അവസരം ലഭിച്ചിരുന്നു. പരിശീലനം പൂർത്തിയാക്കിയ സ്വദേശികൾ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്നത് വർധിച്ചുവരികയാണ്.