- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവിധ തസ്തികകളിലേർപ്പടുത്തിയിരിക്കുന്ന താൽക്കാലിക വിസാ നിരോധനം തുടരാൻ ഒമാൻ; നിരോധനം നീട്ടിയത് നിർമ്മാണ, ശുചീകരണ തൊഴിലാളികൾ, മാർക്കറ്റ് പേഴ്‌സൻ തുടങ്ങിയ തസ്തികകളിലേത്
മസ്‌കത്ത്: രാജ്യത്തെ സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലായി ഏർപ്പെടുത്തിയ താൽക്കാലിക വിസാ നിരോധനം തുടരുമെന്ന് ഒമാൻ മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.ആറുമാസത്തേക്കാണ് നിരോധനം നീട്ടിയത്. നിർമ്മാണ, ശുചീകരണ തൊഴിലാളികൾ, കൊല്ലപ്പണിക്കാരൻ, കാർപെന്ററി വർക്‌ഷോപ്പ്, സെയിൽസ് പേഴ്‌സൻ/മാർക്കറ്റിങ് പേഴ്‌സൻ തുടങ്ങിയ തസ്തികകളിലാണ് വിസാ നിരോധനം നിലവിലുള്ളത്. നിർമ്മാണ,ശുചീകരണ തൊഴിലാളികളുടെ പുതുക്കിയ നിരോധനം ഡിസംബർ മുതലും മറ്റു തസ്തികകളിലേത് ജനുവരി മുതലുമാണ് പ്രാബല്യത്തിൽ വരുക. 2013 നവംബർ, ഡിസംബർ മാസങ്ങളിലായാണ് ആറുമാസത്തെ താൽക്കാലിക വിസാ നിരോധനം ആദ്യമായി നിലവിൽ വന്നത്. പിന്നീട് ഓരോ ആറുമാസം കൂടുമ്പോഴും ഇത് പുതുക്കി വരുകയായിരുന്നു. നിലവിൽ ഈ വിസകളിൽ ജോലിചെയ്യുന്നവർക്ക് നിരോധനം ബാധകമല്ല
മസ്‌കത്ത്: രാജ്യത്തെ സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലായി ഏർപ്പെടുത്തിയ താൽക്കാലിക വിസാ നിരോധനം തുടരുമെന്ന് ഒമാൻ മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.ആറുമാസത്തേക്കാണ് നിരോധനം നീട്ടിയത്. നിർമ്മാണ, ശുചീകരണ തൊഴിലാളികൾ, കൊല്ലപ്പണിക്കാരൻ, കാർപെന്ററി വർക്‌ഷോപ്പ്, സെയിൽസ് പേഴ്‌സൻ/മാർക്കറ്റിങ് പേഴ്‌സൻ തുടങ്ങിയ തസ്തികകളിലാണ് വിസാ നിരോധനം നിലവിലുള്ളത്.
നിർമ്മാണ,ശുചീകരണ തൊഴിലാളികളുടെ പുതുക്കിയ നിരോധനം ഡിസംബർ മുതലും മറ്റു തസ്തികകളിലേത് ജനുവരി മുതലുമാണ് പ്രാബല്യത്തിൽ വരുക. 2013 നവംബർ, ഡിസംബർ മാസങ്ങളിലായാണ് ആറുമാസത്തെ താൽക്കാലിക വിസാ നിരോധനം ആദ്യമായി നിലവിൽ വന്നത്. പിന്നീട് ഓരോ ആറുമാസം കൂടുമ്പോഴും ഇത് പുതുക്കി വരുകയായിരുന്നു. നിലവിൽ ഈ വിസകളിൽ ജോലിചെയ്യുന്നവർക്ക് നിരോധനം ബാധകമല്ല
Next Story