- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ കാർപ്പന്ററി വർക്ഷോപ്പടക്കമുള്ള മൂന്ന് തസ്തികകളിലെ താത്കാലിക വിസാ നിരോധനം ആറ് മാസത്തേക്ക് കൂടി നീട്ടി; നിലിവലുള്ള വിസ പുതുക്കുന്നതിന് നിയന്ത്രണമില്ല
മസ്‌കത്ത്: ഒമാനിലെ കാർപ്പന്ററി വർക്ഷോപ്പടക്കമുള്ള മൂന്ന് തസ്തികകളിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക വിസാ നിരോധനം വീണ്ടും ആറ് മാസത്തേക്ക് കൂടി നീട്ടി. കാർപന്ററി വർക്ഷോപ്പ്, അലൂമിനിയം വർക്ഷോപ്പ്, മെറ്റൽ വർക്ഷോപ്പ്, ബ്രിക്ക് ഫാക്ടറി തുടങ്ങിയ മേഖലകളിലേക്കുള്ള വീസ നിയന്ത്രണം ആണ് ഒമാൻ നീട്ടിയത്. നിയന്ത്രണം പുതിയ വീസ അനുവദിക്കുന്നതിൽ മാത്രമാണെന്നും നിലവിലുള്ള ജോലിക്കാർക്കു വീസ പുതുക്കാമെന്നും മാനവവിഭവ മന്ത്രാലയം വ്യക്തമാക്കി. മൊത്തം ഒമ്പത് തസ്തികകളിലാണ് താൽക്കാലിക വിസാനിരോധനം നിലവിലുള്ളത്. ഇതിൽ സെയിൽസ്, മാർക്കറ്റിങ് ജീവനക്കാർ, നിർമ്മാണ തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങി അഞ്ചു വിഭാഗങ്ങളുടെ വിസാ നിരോധനം കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിലായി നിലവിൽ വന്നിരുന്നു.നിർമ്മാണത്തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ എന്നീ തസ്തികകളിൽ 2013 നവംബർ മുതലാണ് താൽക്കാലിക വിസാ നിരോധനം നിലവിൽ വന്നത്. സെയിൽസ് ആൻഡ് മാർക്കറ്റിങ്, ഒട്ടക വളർത്തൽ തസ്തികകളിൽ ഡിസംബർ ഒന്നു മുതലും ആശാരി, മെറ്റലർജിസ്റ്റ്, കൊല്ലൻ, ഇഷ്ടികനിർമ്മാണ തൊഴിലാളി
മസ്‌കത്ത്: ഒമാനിലെ കാർപ്പന്ററി വർക്ഷോപ്പടക്കമുള്ള മൂന്ന് തസ്തികകളിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക വിസാ നിരോധനം വീണ്ടും ആറ് മാസത്തേക്ക് കൂടി നീട്ടി. കാർപന്ററി വർക്ഷോപ്പ്, അലൂമിനിയം വർക്ഷോപ്പ്, മെറ്റൽ വർക്ഷോപ്പ്, ബ്രിക്ക് ഫാക്ടറി തുടങ്ങിയ മേഖലകളിലേക്കുള്ള വീസ നിയന്ത്രണം ആണ് ഒമാൻ നീട്ടിയത്. നിയന്ത്രണം പുതിയ വീസ അനുവദിക്കുന്നതിൽ മാത്രമാണെന്നും നിലവിലുള്ള ജോലിക്കാർക്കു വീസ പുതുക്കാമെന്നും മാനവവിഭവ മന്ത്രാലയം വ്യക്തമാക്കി.
മൊത്തം ഒമ്പത് തസ്തികകളിലാണ് താൽക്കാലിക വിസാനിരോധനം നിലവിലുള്ളത്. ഇതിൽ സെയിൽസ്, മാർക്കറ്റിങ് ജീവനക്കാർ, നിർമ്മാണ തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങി അഞ്ചു വിഭാഗങ്ങളുടെ വിസാ നിരോധനം കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിലായി നിലവിൽ വന്നിരുന്നു.നിർമ്മാണത്തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ എന്നീ തസ്തികകളിൽ 2013 നവംബർ മുതലാണ് താൽക്കാലിക വിസാ നിരോധനം നിലവിൽ വന്നത്.
സെയിൽസ് ആൻഡ് മാർക്കറ്റിങ്, ഒട്ടക വളർത്തൽ തസ്തികകളിൽ ഡിസംബർ ഒന്നു മുതലും ആശാരി, മെറ്റലർജിസ്റ്റ്, കൊല്ലൻ, ഇഷ്ടികനിർമ്മാണ തൊഴിലാളി എന്നിവയിൽ 2014 ജനുവരി ഒന്നുമുതലുമാണ് നിരോധനം പ്രാബല്യത്തിൽവന്നത്.
എക്സലന്റ്, ഇന്റർനാഷനൽ ഗ്രേഡുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കമ്പനികൾക്കും സർക്കാർ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്കും വീസ അനുവദിക്കും. ഒട്ടക പരിപാലനം, സെയിൽസ് പ്രമോട്ടർ, സെയിൽസ് റപ്രസെന്റേറ്റീവ്, പർച്ചേഴ്സ് റപ്രസെന്റേറ്റീവ്, കൺസ്ട്രക്ഷൻ, ക്ലീനിങ് എന്നീ ജോലികൾക്കുള്ള വീസ നിയന്ത്രണം തുടരാൻ കഴിഞ്ഞമാസം മാനവവിഭവ മന്ത്രാലയം തീരുമാനിച്ചിരുന്നു.