മാനിൽ വീസ പുതുക്കുമ്പോൾ നൽകേണ്ട തുക ഇനി നേരത്തെ ഈടാക്കും. അപേക്ഷ സമർപ്പിക്കാനുള്ള ഫോം പ്രിന്റ് എടുക്കുമ്പോൾ തന്നെ വീസ നിരക്ക് ഈടാക്കുന്ന നിയമം ആണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. വീസ പുതുക്കുന്നതിൽ കാലതാമസം വരുത്തിയാലുള്ള പിഴയും ഇതോടൊപ്പം അടച്ചാൽ മാത്രമെ ഇനി ഫോം ലഭിക്കുകയുള്ളൂ.

പബ്ലിക് റിലേഷൻ ഓഫിസറാണ് വിസാ ഫോം റോയൽ ഒമാൻ പൊലീസ് വെബ്സൈറ്റിൽ നിന്നും പ്രിന്റ് എടുക്കേണ്ടത്. നേരത്തെ ഇത്തരത്തിൽ ഫോം പ്രിന്റ് ചെയ്ത് പൂരിപ്പിച്ച് മറ്റു രേഖകൾ കൂടി സമർപ്പിക്കുമ്പോഴാണ് വീസ നിരക്കും പിഴിയും ഈടാക്കിയിരുന്നത്. ഡയറ്കടേറ്റ് ജനറൽ ഓഫ് പാസ്പോർട്ട് ആൻഡ് റസിഡൻസി വിഭാഗത്തിലായിരുന്നു വിസക്കുള്ള രേഖകൾ സമർപ്പിച്ചിരുന്നത്.

അതേസമയം, ഡയറ്കടറേറ്റ് ജനറൽ ഓഫ് പാസ്പോർട്ട് ആൻഡ് റസിഡൻസി വിഭാഗത്തിൽ തന്നെയാണ് തുടർന്നും സമർപ്പിക്കേണ്ടതെന്നും എങ്കിൽ മാത്രമെ വീസ സ്റ്റാമ്പ് ചെയ്ത് ലഭിക്കുകയുള്ളൂവെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.