- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ വിദ്യാഭ്യാസ മേഖലയിൽ വേണ്ടത്ര അദ്ധ്യാപകരില്ല; അദ്ധ്യാപക വീസയിൽ നേരിടുന്ന കാലതാമസം മൂലം സ്വകാര്യ സ്കൂളുകളിൽ ആവശ്യത്തിന് അദ്ധ്യാപകരില്ലാതെ നട്ടം തിരിയുന്നു
മസ്‌കത്ത്: ജി സി സിയിലെ വിദ്യാഭ്യാസ മേഖല അദ്ധ്യാപകക്ഷാമം നേരിടുകയാണെന്ന് റിപ്പോർട്ട്. 2020ഓടെ വിദ്യാർത്ഥികളുടെ എണ്ണം 15 മില്യൻ ആകുമെങ്കിലും വേണ്ട അദ്ധ്യാപകരില്ലാത്തതു പ്രവാസികളെ കൂടുതൽ ആശ്രയിക്കേണ്ടിവരുമെന്ന് ആൽപെൻ കാപിറ്റൽ റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല അദ്ധ്യാപകർക്കുള്ള വീസയ്ക്ക് കാലതാമസം ഉണ്ടാകുന്നത് മൂലം ഒമാനിലെ സ്വകാര്യ സ്‌കൂളുകൾ കടുത്ത സമ്മർദ്ദത്തിലാണെന്നും റിപ്പോർട്ടുണ്ട്. ഇതോടെ ക്ലാസുകളുടെ എണ്ണം കുറച്ച് കൊണ്ട് വലുപ്പംകൂട്ടാനാണ് ഇവരുടെ നീക്കം. ഏഷ്യൻ സ്‌കൂളുകളാണ് ഏറ്റവും കൂടുതൽ പ്രശ്നം നേരിടുന്നത്. പ്രത്യേകിച്ച് ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശി സ്‌കൂളുകൾ. അദ്ധ്യാപക വീസകൾ ലഭിക്കാൻ മാസങ്ങളോളം കാത്ത് നിൽക്കേണ്ടി വരുന്നതായും ഇവർ പറയുന്നു. നിലവിലുള്ളവർ കൂടുതൽ പണിയെടുക്കേണ്ടി വരുന്ന സാഹചര്യവുമുണ്ടെന്നാണ് സൂചന.
മസ്‌കത്ത്: ജി സി സിയിലെ വിദ്യാഭ്യാസ മേഖല അദ്ധ്യാപകക്ഷാമം നേരിടുകയാണെന്ന് റിപ്പോർട്ട്. 2020ഓടെ വിദ്യാർത്ഥികളുടെ എണ്ണം 15 മില്യൻ ആകുമെങ്കിലും വേണ്ട അദ്ധ്യാപകരില്ലാത്തതു പ്രവാസികളെ കൂടുതൽ ആശ്രയിക്കേണ്ടിവരുമെന്ന് ആൽപെൻ കാപിറ്റൽ റിപ്പോർട്ടിൽ പറയുന്നു.
മാത്രമല്ല അദ്ധ്യാപകർക്കുള്ള വീസയ്ക്ക് കാലതാമസം ഉണ്ടാകുന്നത് മൂലം ഒമാനിലെ സ്വകാര്യ സ്‌കൂളുകൾ കടുത്ത സമ്മർദ്ദത്തിലാണെന്നും റിപ്പോർട്ടുണ്ട്. ഇതോടെ ക്ലാസുകളുടെ എണ്ണം കുറച്ച് കൊണ്ട് വലുപ്പംകൂട്ടാനാണ് ഇവരുടെ നീക്കം.
ഏഷ്യൻ സ്‌കൂളുകളാണ് ഏറ്റവും കൂടുതൽ പ്രശ്നം നേരിടുന്നത്. പ്രത്യേകിച്ച് ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശി സ്‌കൂളുകൾ. അദ്ധ്യാപക വീസകൾ ലഭിക്കാൻ മാസങ്ങളോളം കാത്ത് നിൽക്കേണ്ടി വരുന്നതായും ഇവർ പറയുന്നു. നിലവിലുള്ളവർ കൂടുതൽ പണിയെടുക്കേണ്ടി വരുന്ന സാഹചര്യവുമുണ്ടെന്നാണ് സൂചന.
Next Story