മസ്‌ക്കറ്റ്: സോഷ്യൽ മീഡിയകൾ വഴി വിസാ കച്ചവടവും വിസാ സർവീസും നടത്തുന്നവർ നിയമം ലംഘിക്കുകയാണെന്നും ഇക്കൂട്ടരുടെ വലയിൽ സാധാരണക്കാർ വീഴരുതെന്നും മുന്നറിയിപ്പുമായി മാൻപവർ മന്ത്രാലയം രംഗത്തെത്തി. ഒമാനിനു പുറത്തും അകത്തുമുള്ള ഏഴോളം ഓൺലൈൻ വിസാ ഏജൻസികളാണ് ഇത്തരത്തിൽ ഫേസ് ബുക്കിലൂടെയും മറ്റു സോഷ്യൽ മീഡിയകളിലൂടെയും വിസാ കച്ചവടം കൊഴുപ്പിക്കുന്നത്.

വിസയ്ക്കും ക്ലിയറൻസിനും മറ്റും 100 റിയാൽ മുതൽ 350 റിയാൽ വരെ ഇക്കൂട്ടർ ഫീസായി വാങ്ങുന്നുമുണ്ട്. എന്നാൽ നേരിട്ട് വിസയ്ക്ക അപേക്ഷ നൽകുമ്പോൾ 30 റിയാൽ മാത്രം ഫീസുള്ള സ്ഥാനത്താണ് ഓൺലൈൻ ഏജൻസികൾ അമിത നിരക്ക് ഈടാക്കുന്നത്. എന്നാൽ ഇത്തരക്കാർക്കെതിരേ പരാതിയുമായി ആരും നേരിട്ടു വരുന്നില്ല എന്നാണ് മറ്റൊരു കാര്യം. നിയമം ലംഘിച്ച് ഇത്തരത്തിൽ വിസ കൈപ്പറ്റുന്നവർ തന്നെ കുറ്റക്കാരാകുന്ന സാഹചര്യമാണ് നിലവിലുള്ളതിനാൽ ആരും പരാതി നൽകാൻ തയാറാകുന്നുമില്ല. അതുകൊണ്ട് ഇത്തരം ഏജൻസികൾക്ക് തങ്ങളുടെ ബിസിനസ് കൊഴുപ്പിക്കാൻ ഇടയാകുകയാണ്.