- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിസ്ഫയിൽ നിന്നും മസ്കത്തിലേക്കുള്ള ബസ് യാത്രക്കിടെ ഹൃദയാഘാതം; ഒമാനിൽ കണ്ണൂർ സ്വദേശി മരിച്ചു
ഒമാനിൽ ബസ് യാത്രക്കിടെ ഹൃദയാഘാതം മുലം കണ്ണൂർ സ്വദേശി മരിച്ചു. മുവാഞ്ചേരി കൊല്ലൻ ചാലിൽ മുഹമ്മദ് (59) ആണു മരിച്ചത്.മിസ്ഫയിൽ നിന്നും മസ്‌കത്തിലേക്ക് യാത്ര ചെയ്യവെയാണു ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതും തുടർന്നു മരണം സംഭവിക്കുന്നതും. മിസ്ഫയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു.
പിതാവ്: അബ്ദുൽ ഖാദർ കൊല്ലൻ ചാലിൽ. മാതാവ്: മറിയുമ്മ. ഭാര്യ: ഹസീന. മക്കൾ: മുബീന, ഫാത്വിമത്ത് നഹല, ഹിബ ഫാത്വിമ. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടുപോകും.
Next Story