നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.ആലപ്പുഴ വള്ളിക്കുന്നം തുറയസേരിൽ കന്നിമേൽ അഹ് മദ് സാലിമിന്റെ മകൻ നസീർ മുഹമ്മദ് (58) ആണ് മരിച്ചത്.

വിമാനത്താവള ലോഞ്ചിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പിതാവ് : അഹമ്മദ് സാലിം. മാതാവ്: സൈനബ കുഞ്ഞു. ഭാര്യ: സോഫിയ. മക്കൾ അലിഫ് (ഒമാൻ), ആലിയ. സഹോദരൻ നിസാർമോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾപുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.