മസ്‌കത്ത്: ചികിത്സക്കുപോയ ആലപ്പുഴ സ്വദേശി നാട്ടിൽ നിര്യാതനായി. കായംകുളം ഭരണിക്കാവ് സ്വദേശി നയനത്തിൽ ടി. രാജു (48) ആണ് മരിച്ചത്.

ബൗഷർ എൻ.എം.സി ആശുപത്രി ജീവനക്കാരനായിരുന്നു. അടുത്തിടെയാണ് അസുഖ ബാധിതനായി നാട്ടിൽ പോയത്.പിതാവ്: തങ്കപ്പൻ. മാതാവ്: മണിയമ്മ. ഭാര്യ: സന്ധ്യ രാജു. മക്കൾ: നയൻ, നിഖിൽ, നയന