മാനിൽ പ്രവാസികൾക്ക് ഫാമിലി വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പളനിരക്കിൽ ഗണ്യമായ കുറവ് വരുത്തി. പുതിയ നയം അനുസരിച്ച് 150 റിയാൽ പ്രതിമാസം ശമ്പളം വാങ്ങുന്നവർക്ക് അവരുടെ കുടുംബത്തെ ഒമാനിലേക്ക് കൊണ്ടുവരാം. മലയാളികളടക്കമുള്ളവർക്ക് പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് റോയൽ ഒമാൻ പൊലിസി(ആർഒപി)ന്റെ പുതിയ തീരുമാനം. നേരത്തെ ഒമാനിൽ ഫാമിലി വിസ(ആശ്രിത വിസ)യിൽ കുടുംബത്തെ കൊണ്ടുവരാൻ പ്രതിമാസം 300 ഒമാൻ റിയാലായിരുന്നു വരുമാന പരിധി. അതിനു മുൻപ് ശമ്പള പരിധി 600 റിയാലും അതിനു മുകളിലുമായിരുന്നു.

മാസ ശമ്പളപരിധി നേർപകുതിയായി കുറച്ചതോടെ നിരവധി പേരാണ് കുടുംബവിസയിൽ ഭാര്യയെയും മക്കളെയും കൊണ്ടുവരാൻ ഒരുങ്ങുന്നത്. പ്രത്യേകിച്ചും പുതിയ തലമുറയിൽപെട്ടവരാണ് ഇങ്ങനെ ആഗ്രഹിക്കുന്നത്. നിലവിൽ 350 റിയാലിൽ താഴെയുള്ളവർക്ക് രണ്ട് വർഷത്തെ കുടുംബവിസ എടുക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, 350 റിയാലിൽ കുറഞ്ഞശമ്പളം ഉള്ളവർക്ക് കുടുംബത്തിന്‌റെ ചെലവും വിദ്യാഭ്യാസവുമൊന്നും മുന്നോട്ടുകൊണ്ടുപോവാൻ കഴിയില്ലെന്ന് ചിന്തിക്കുന്നവരും നിരവധിയാണ്.