മസ്‌കത്ത്, ഒമാൻ:- ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ ബ്ലഡ് ഡോനെഷൻ ഡ്രൈവ് 28.04.2023 വെള്ളിയാഴ്ച രാവിലെ 08:00 മണിമുതൽ 12:00 മണിവരെ ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടന്നു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ 80 ഇൽ പരം ആളുകൾ ബ്ലഡ് ഡോനെഷൻ നടത്തി.

സംഘടന അംഗങ്ങളുടെ ആവേശപൂർവ്വമായ പ്രതികരണം കൊണ്ട് ചടങ്ങ് തുടക്കം മുതൽ ഏറെ സജീവമായിരുന്നു. പ്രവർത്തനങ്ങൾക്ക് പ്രോഗ്രാം കൺവീനർ ജയശങ്കർ കോ കൺവീനർ ഗിരീഷ് എന്നിവർ നേതൃത്വം നൽകി.

ബ്ലഡ് ഡോനെഷൻ ഡ്രൈവിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും സംഘടനാ പ്രസിഡന്റ് നജീബ് കെ. മൊയ്തീൻ നന്ദി പ്രകാശിപ്പിച്ചു. പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുവാൻ സെക്രട്ടറി വാസുദേവൻ തളിയറ, ട്രഷറർ അഷറഫ് വാടാനപ്പള്ളി, മറ്റ് ഓഫീസ് ഭാരവാഹികൾ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം വഹിച്ചു.

സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതിൽ സംഘടന എന്നും മുന്നിട്ട് നിൽക്കും എന്ന് ഓർമ്മപ്പെടുത്തികൊണ്ട് ചടങ്ങ് വിജയകരമായി പര്യവസാനിച്ചു.