- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി രാജു ഇതൊക്കെ അറിയുന്നുണ്ടോ? വനംവകുപ്പിൽ ഡ്രൈവറെ സീനിയർ ക്ലാർക്ക് ആയി ഉയർത്തി .വിചിത്രമായ നിയമനത്തിന് വനം വകുപ്പ് ആസ്ഥാനത്ത് എത്തിച്ചത് ലക്ഷങ്ങളെന്ന് ആക്ഷേപം. രണ്ട് മാസം മുൻപ് ഇരു ചെവി അറിയാതെ നടന്ന നിയമനത്തിൽ വനം വകുപ്പ് ആസ്ഥാനത്തെ ഉന്നതൻ കുടുങ്ങുമോ?
തിരുവനന്തപുരം. രണ്ടു മാസം മുൻപ് വരെ വനം വകുപ്പിന്റെ കോന്നി ഡി എഫ് ഒ ഓഫീസിൽ ഡ്രൈവറായിരുന്ന ടി എസ് ഓമനകുട്ടൻ ഇപ്പോൾ സീനിയർ ക്ളാർക്കാണ് ഓഫീസിലെ എല്ലാ പേരെയും സാറെ എന്നു വിളിച്ചു നടന്നിരുന്ന ഓമനകുട്ടനെ ഇപ്പോൾ മറ്റുള്ളവർ സാറെ എന്നു വിളിക്കുന്നു. ഓമനക്കുട്ടൻ സാറായ കഥ അന്വേഷിച്ചപ്പോഴാണ് വലിയൊരു തട്ടിപ്പ് ചുരുളഴിഞ്ഞത്. കോന്നി ഡി എഫ് ഒയ്ക്ക് കീഴിലെ നടുവത്തു മൂഴി റെയ്ഞ്ചിൽ ഡ്രൈവറായി ജോലിനോക്കുമ്പോൾ നടുവേദനയും കാലിന് ശേഷി കുറവും കാരണം വനം വകുപ്പിന് നൽകിയ അപേക്ഷയിന്മേൽ നടന്ന കള്ളകളിയിലാണ് സർവ്വീസ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും നഗ്‌നമായ ലംഘനം നടന്നത്. വനം വകുപ്പ ആസ്ഥാനത്ത് ലഭിച്ച ഓമനക്കുട്ടന്റെ അപേക്ഷ മുഖ്യവനപാലകന്റെ ശുപാർശയോടെ സർക്കാരിലേക്ക് അയച്ചു. സമ്മർദ്ദം കൂടിയപ്പോൾ ഓമനക്കുട്ടന്റെ ശമ്പളസ്‌കെയ്യിൽ നഷ്ടപ്പെടാത്തവിധം സമാനസ്വാഭാവമുള്ള തസ്തികയിൽ നിയമിക്കാൻ വനം വകുപ്പിലെ ഭരണ വിഭാഗം ഉപ മുഖ്യവനപാലകന് സർക്കാർ നിർദ്ദേശം നല്കി. ഈ നിർദ്ദേശത്തിന്റെ ചുവടു പിടിച്ച് വനം വകുപ്പ ആസ്ഥാനത്ത് നടന്ന ചടരുവലികളുടെ ഭാഗമ
തിരുവനന്തപുരം. രണ്ടു മാസം മുൻപ് വരെ വനം വകുപ്പിന്റെ കോന്നി ഡി എഫ് ഒ ഓഫീസിൽ ഡ്രൈവറായിരുന്ന ടി എസ് ഓമനകുട്ടൻ ഇപ്പോൾ സീനിയർ ക്ളാർക്കാണ് ഓഫീസിലെ എല്ലാ പേരെയും സാറെ എന്നു വിളിച്ചു നടന്നിരുന്ന ഓമനകുട്ടനെ ഇപ്പോൾ മറ്റുള്ളവർ സാറെ എന്നു വിളിക്കുന്നു. ഓമനക്കുട്ടൻ സാറായ കഥ അന്വേഷിച്ചപ്പോഴാണ് വലിയൊരു തട്ടിപ്പ് ചുരുളഴിഞ്ഞത്.
കോന്നി ഡി എഫ് ഒയ്ക്ക് കീഴിലെ നടുവത്തു മൂഴി റെയ്ഞ്ചിൽ ഡ്രൈവറായി ജോലിനോക്കുമ്പോൾ നടുവേദനയും കാലിന് ശേഷി കുറവും കാരണം വനം വകുപ്പിന് നൽകിയ അപേക്ഷയിന്മേൽ നടന്ന കള്ളകളിയിലാണ് സർവ്വീസ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും നഗ്‌നമായ ലംഘനം നടന്നത്. വനം വകുപ്പ ആസ്ഥാനത്ത് ലഭിച്ച ഓമനക്കുട്ടന്റെ അപേക്ഷ മുഖ്യവനപാലകന്റെ ശുപാർശയോടെ സർക്കാരിലേക്ക് അയച്ചു. സമ്മർദ്ദം കൂടിയപ്പോൾ ഓമനക്കുട്ടന്റെ ശമ്പളസ്‌കെയ്യിൽ നഷ്ടപ്പെടാത്തവിധം സമാനസ്വാഭാവമുള്ള തസ്തികയിൽ നിയമിക്കാൻ വനം വകുപ്പിലെ ഭരണ വിഭാഗം ഉപ മുഖ്യവനപാലകന് സർക്കാർ നിർദ്ദേശം നല്കി. ഈ നിർദ്ദേശത്തിന്റെ ചുവടു പിടിച്ച് വനം വകുപ്പ ആസ്ഥാനത്ത് നടന്ന ചടരുവലികളുടെ ഭാഗമായാണ് ഓമനക്കുട്ടനെ കോന്നി ഡി എഫ് ഒ യ്ക്ക കീഴിൽ തന്നെ ക്ലാർക്കായി നിയമിച്ചത്.
നിയമനത്തിന് പിന്നിൽ ലക്ഷങ്ങളുടെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് വിവരം. വെറും ഒരു ഡ്രൈവറായ ഓമനക്കുട്ടന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇത്രയും വലിയ തസ്തികയിൽ നിയമിച്ചതിലെ സാംഗത്യം മറ്റു ജീവനക്കാർക്കും മനസിലാവുന്നില്ല. ഇനി നാലു വർഷം സർവ്വീസ് ശേഷിക്കുന്ന ഓമനക്കുട്ടൻ സർവ്വീസിൽ കയറുമ്പോൾ ഡ്രൈവറുടെ യോഗ്യത എഴാം ക്ളാസ് ആയിരുന്നു. 17 വർഷം സർവ്വീസ് പൂർത്തിയാക്കി എന്ന ഒറ്റകാരണത്താൽ യു ഡി സി ലെവലിലേക്ക് എങ്ങനെ മാറ്റിനിയമിക്കാനാവും എന്ന ചോദ്യത്തിന് വനം വകുപ്പ് ആസ്ഥാനത്തെ ഉന്നതർക്കും മറുപടി ഇല്ല. വെറും എഴാം ക്ളാസ് യോഗ്യത തസ്തികയിലെ ജീവനക്കാരനെ എസ് എസ് എൽ സി യോഗ്യതയുള്ള തസ്തികയുടെ സീനിയർ പോസ്റ്റിൽ ഒരു കാരണവശാലും നിയമിക്കാനവില്ലന്ന് സർവ്വീസ് രംഗത്ത വിദഗ്ധരും പറയുന്നു.
ഇതനുസരിച്ച് ജീവനക്കാരിൽ ചിലർ തന്നെ വിവരാവകാശ നിയമപ്രകാരം വനം വകുപ്പ് ആസ്ഥാനത്ത് അന്വേഷിച്ചുവെങ്കിലും വ്യകതമായ മറുപടി അല്ല ലഭിച്ചത്. ഓമനക്കുട്ടനെ സർക്കാർ നിർദ്ദേശ പ്രകാരമാണ് സീനിയർ ക്ലാർക്കായി നിയമിച്ചതെന്നാണ് ഒരു വിശദീകരണം. എന്നാൽ ഓമനക്കുട്ടനെ സീനിയർ ക്ലാർക്കായി നിയമിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലന്ന് സെക്രട്ടറിയേറ്റിലെ വനം വന്യ ജീവി വകുപ്പിൽ നിന്നും രേഖാമൂലം ലഭിച്ച മറുപടിയിൽ പറയുന്നു. മാനുഷിക പരിഗണന നല്കി ഇപ്പോഴത്തെ ശമ്പളം നിലനിർത്തി കൊണ്ട് സമാനമായ തസ്തികയിൽ നിയമിക്കാനാണ് നിർദ്ദേശിച്ചതെന്നും സെക്രട്ടറിയേറ്റിലെ വനം വകുപ്പ് ഇൻഫർമേഷൻ ഓഫീസർ നൽകിയ രേഖയിൽ പറയുന്നു. അതായത് സീനിയർ ക്ലാർക്ക് തസ്തികയിൽ ഒരിക്കലും ഓമനകുട്ടനെ നിയമിക്കാനിവില്ലന്ന് വ്യക്തം.
എൽ ഡി ക്ലാർക്ക് തസ്ത്ികയിൽ 10 വർഷത്തിലധികം ജോലി നോക്കുകയും ഡിപ്പാർട്ടുമെന്റ് തല പരീക്ഷ പാസാവുകയും ചെയ്താലെ ഒരാൾക്ക് സീനിയർ ക്ലാർക്കാകാൻ കഴിയൂ. സർക്കാർ ചരിത്രത്തിൽ ഇതുവരെ ഒരാൾക്കും തസ്തിക മാറ്റം വഴി സീനിയർ പോസ്റ്റിൽ നിയമനം നൽകിയിട്ടില്ല. ഇനി അഥവാ സർക്കാരിന് ഓമനക്കുട്ടനെ ക്ളാർക്കായി നിയമിച്ചെ പറ്റുവെന്ന് പിടിവാശി ഉണ്ടെങ്കിൽ ആ തസ്തികയുടെ എൻട്രി കേഡറിൽ വേണം നിയമനം നൽകാൻ. അതായത് എൽ ഡി ക്ളാർക്കായിട്ട്. നിയമനം നൽകുന്നതിന് മുൻപ് അപ്പോയിന്മെന്റ് അഥോറിറ്റിയായ പി എസ് സി യുടെ അനുമതി കൂടി വാങ്ങണം. ഇക്കാര്യത്തിൽ അതും നടന്നിട്ടില്ല അതു കൊണ്ട് തന്നെ വിവാദ നിയമനത്തിന് പിന്നിൽ ലക്ഷങ്ങളുടെ കോഴ ഇടപാട് ഉണ്ടായിട്ടുണ്ടെന്ന കാര്യം കോന്നി ഡി എഫ് ഒ ഓഫീസിലും വനം വകുപ്പാസ്ഥാനാത്തും പാട്ടാണ്.
വനംവകുപ്പാസ്ഥാനത്തെ ഒരു ഉന്നത ഇടനിലക്കാരൻ ആയി നിന്നാണ് ഈ അസാധാരണ നിയമനത്തിന് ചുക്കാൻ പിടിച്ചത്. നിയനത്തിനെതിരെ വനം മന്ത്രിക്കും മുഖ്യവനപാലകനും പരാതി ലഭിച്ചുവെങ്കിലും അതും മുക്കിയ അവസ്ഥയിലാണ്. വനം വകുപ്പ് ആസ്ഥാനത്തെ ഈ കള്ളക്കളി തുറന്ന കാട്ടാൻ ഒരു വിഭാഗം ജീവനക്കാരുടെ പിന്തുണയോടെ പൊതു താൽപര്യ ഹർജി ഫയൽ ചെയ്യാനും നീക്കമുണ്ട്.