മസ്‌ക്കറ്റ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച സംഭവത്തിൽ ഒമാൻ പൗരൻ അറസ്റ്റിലായി. ഹൈദരാബാദ് സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇയാൾ കുടുംബത്തിന് പണം വാഗ്ദാനം നൽകി വിവാഹം ചെയ്തത്.

കഴിഞ്ഞ ആഴ്ചയാണ് അറസ്റ്റുണ്ടായത്. പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിന് ഇയാൾ വൻ തുക വാഗ്ദാനം ചെയ്തിരുന്നുവെന്ന് മാദ്ധ്യമങ്ങൾ റിപോർട്ട് ചെയ്തു. ഇവരുടെ കുടുംബവുമായി ദീർഘകാലമായി ബന്ധമുള്ളയാളാണ് പെൺകുട്ടിയെ വിവാഹം ചെയ്തത്. മുംബൈയിലെ ഒമാൻ കോൺസുലേറ്റ് അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾക്ക് നിയമസഹായം ലഭ്യമാക്കാൻ അഭിഭാഷകനെ ഏർപ്പെടുത്തുമെന്നും കോൺസുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ആഴ്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്ത കുറ്റത്തിന് മാത്രം 5 ഒമാൻ പൗരന്മാർ ഇന്ത്യയിൽ അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപോർട്ട്.