- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ നടപടികൾ രണ്ടാം ഘട്ടത്തിലേക്ക്; സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികൾക്കെതിരെ നടപടി തുടങ്ങി; നിരവധി വിദേശികൾ ആശങ്കയിൽ
മസ്‌കത്ത്: വിദേശികളുടെ തൊഴിൽ കാര്യത്തിൽ ആശങ്കപടർത്തി സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ നടപടികൾ രണ്ടാംഘട്ടത്തിലേക്ക് കടന്നു. സർവകലാശാല ബിരുദധാരികൾ, ഡിപ്ലോമധാരികൾ എന്നിവർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായിരിക്കും ഈ ഘട്ടത്തിൽ മുൻഗണന നൽകുകയെന്ന് മാനവ വിഭവശേഷി മന്ത്രാലയം വക്താവ് അറിയിച്ചു. മന്ത്രിസഭാ കൗൺസിലിന്റെ നിർദേശപ്രകാരം സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് 25,000 തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഡിസംബർ മുതലാണ് ആരംഭിച്ചത്. സ്വദേശിവത്കരണ തോത് പാലിക്കാത്ത 199 കമ്പനികൾക്ക് എതിരെ കഴിഞ്ഞമാസം നടപടിയെടുത്തിരുന്നു. ഈ കമ്പനികൾക്ക് മന്ത്രാലയത്തിന്റെ സേവനം ലഭ്യമാക്കേ ണ്ടതില്ലെന്നാണ് തീരുമാനം. ഇതോടെ, ;ഈ കമ്പനികളിലെ 16,000ത്തിലധികം വിദേശ തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിലവിലെ നടപടി വിദേശതൊഴിലാളികളെ ബാധിക്കില്ല. എന്നാൽ, ഈ നടപടിയെ സ്ഥാപനം ഗൗരവമായി കണ്ട് സ്വദേശിവത്കരണത്തിന് വേഗം വർധിപ്പിക്കാത്ത പക്ഷം തൊഴിലാളികളുടെ വിസ റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികളിലേക്ക് മന്ത്രാലയം കടക്കുമെന്നും അദ്ദേഹം
മസ്‌കത്ത്: വിദേശികളുടെ തൊഴിൽ കാര്യത്തിൽ ആശങ്കപടർത്തി സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ നടപടികൾ രണ്ടാംഘട്ടത്തിലേക്ക് കടന്നു. സർവകലാശാല ബിരുദധാരികൾ, ഡിപ്ലോമധാരികൾ എന്നിവർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായിരിക്കും ഈ ഘട്ടത്തിൽ മുൻഗണന നൽകുകയെന്ന് മാനവ വിഭവശേഷി മന്ത്രാലയം വക്താവ് അറിയിച്ചു.
മന്ത്രിസഭാ കൗൺസിലിന്റെ നിർദേശപ്രകാരം സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് 25,000 തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഡിസംബർ മുതലാണ് ആരംഭിച്ചത്. സ്വദേശിവത്കരണ തോത് പാലിക്കാത്ത 199 കമ്പനികൾക്ക് എതിരെ കഴിഞ്ഞമാസം നടപടിയെടുത്തിരുന്നു. ഈ കമ്പനികൾക്ക് മന്ത്രാലയത്തിന്റെ സേവനം ലഭ്യമാക്കേ ണ്ടതില്ലെന്നാണ് തീരുമാനം. ഇതോടെ, ;ഈ കമ്പനികളിലെ 16,000ത്തിലധികം വിദേശ തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
നിലവിലെ നടപടി വിദേശതൊഴിലാളികളെ ബാധിക്കില്ല. എന്നാൽ, ഈ നടപടിയെ സ്ഥാപനം ഗൗരവമായി കണ്ട് സ്വദേശിവത്കരണത്തിന് വേഗം വർധിപ്പിക്കാത്ത പക്ഷം തൊഴിലാളികളുടെ വിസ റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികളിലേക്ക് മന്ത്രാലയം കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശിവത്കരണ തോത് പാലിക്കാത്ത തൊഴിലുടമകളിൽനിന്ന് കുറവുള്ള ഓരോ തൊഴിലാളിക്കും 250 റിയാൽ മുതൽ 500 റിയാൽ വരെ എന്ന നിരക്കിൽ പിഴ ചുമത്താമെന്നാണ് ഒമാനി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 114 നിർദേശിക്കുന്നത്. ആറുമാസത്തിനുള്ളിൽ നിയമാനുസൃതമുള്ള സ്വദേശിവത്കരണ തോത് പാലിക്കുകയും വേണം. നിയമലംഘനം ആവർത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാവുകയും ചെയ്യും