- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്സ് റെ ടെക്‌നീഷ്യൻ, സ്പീച്ച് തെറാപ്പിസ്റ്റ്, ന്യുട്രിനിസ്റ്റ് തുടങ്ങിയ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ ഒമാൻ; മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ നഷ്ടമാകും
മസ്‌കത്ത്: ഒമാനിൽ മൂന്ന് തസ്തികകളിൽ പൂർണമായും സ്വദേശിവൽക്കരണം നടപ്പാക്കാൻ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.ന്യൂട്രീഷനിസ്റ്റ്, സ്പീച്ച് തെറാപിസ്റ്റ്, എക്‌സ്‌റേ ടെക്‌നീഷ്യൻ എന്നീ തസ്തികകളിലാണ് സ്വദേശി വൽക്കരണം നടപ്പാക്കുക. ഈ തസ്തികകളിൽ പ്രവർത്തിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. നിയമനങ്ങൾക്കായി സ്വദേശികളിൽ നിന്നു സർക്കാർ അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. ഡിസംബർ 30നും ജനുവരി പത്തിനും ഇടയിൽ ആരോഗ്യ മന്ത്രാലയത്തിൽ അപേക്ഷ സമർപ്പിക്കണം. ആരോഗ്യ മന്ത്രാലയത്തിൽ പല തസ്തികകളിൽ നിന്നും വിദേശികളെ ഒഴിവാക്കുകയാണ്. നഴ്സിങ് മേഖലയിൽ മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്കു ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.
മസ്‌കത്ത്: ഒമാനിൽ മൂന്ന് തസ്തികകളിൽ പൂർണമായും സ്വദേശിവൽക്കരണം നടപ്പാക്കാൻ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.ന്യൂട്രീഷനിസ്റ്റ്, സ്പീച്ച് തെറാപിസ്റ്റ്, എക്‌സ്‌റേ ടെക്‌നീഷ്യൻ എന്നീ തസ്തികകളിലാണ് സ്വദേശി വൽക്കരണം നടപ്പാക്കുക. ഈ തസ്തികകളിൽ പ്രവർത്തിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് തൊഴിൽ നഷ്ടമാകും.
നിയമനങ്ങൾക്കായി സ്വദേശികളിൽ നിന്നു സർക്കാർ അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. ഡിസംബർ 30നും ജനുവരി പത്തിനും ഇടയിൽ ആരോഗ്യ മന്ത്രാലയത്തിൽ അപേക്ഷ സമർപ്പിക്കണം. ആരോഗ്യ മന്ത്രാലയത്തിൽ പല തസ്തികകളിൽ നിന്നും വിദേശികളെ ഒഴിവാക്കുകയാണ്. നഴ്സിങ് മേഖലയിൽ മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്കു ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.
Next Story