ശ്രീനഗർ: ജമ്മു കശ്മീരിലെ സോൻവാർ മണ്ഡലത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് തോൽവി. പിഡിപി സ്ഥാനാർത്ഥി മുഹമ്മദ് അഷറഫാണ് ഒമർ അബ്ദുള്ളയെ തോൽപ്പിച്ചത്. ഝാർഖണ്ഡിലെ ആദ്യ ഫലം പുറത്തുവന്നപ്പോൾ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മധു കോഡയും തോറ്റു. ജെഎംഎമ്മിന്റെ നിരൽ പുർത്തിയാണ് ഇവിടെ ജയിച്ചത്. കശ്മീരിൽ ബിജെപിയും പിഡിപിയും ഇഞ്ചോടിഞ്ചു പോരാട്ടം തുടരുകയാണ്. ഝാർഖണ്ഡിൽ ബിജെപി അധികാരം ഉറപ്പിച്ചുകഴിഞ്ഞു.