ശ്രീനഗർ: ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രാജിവച്ചു. മ്മു കശ്മീരിൽ സർക്കാർ രൂപീകരിക്കാനുള്ള ചുതമല കിട്ടിയിരിക്കുന്നത് ബിജെപിക്കും പിഡിപിക്കുമാണെന്ന് രാജിക്കത്ത് ഗവർണർക്കു നൽകിയശേഷം അദ്ദേഹം മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്നു കാണുവാൻ ഞങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഭരണകക്ഷിയായ നാഷനൽ കോൺഫറൻസ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നേരിട്ടത്. 15 സീറ്റിൽ മാത്രമാണ് എൻസിക്ക് വിജയിക്കാനായത്.

രണ്ടു മണ്ഡലങ്ങളിൽ മൽസരിച്ച ഒമർ അബ്ദുള്ള ബീർവാ മണ്ഡലത്തിൽ കഷ്ടിച്ചു ജയിക്കുകയായിരുന്നു. സോൻവാറിൽ കനത്ത തോൽവിയാണ് നേരിട്ടത്. എൻസിയിലെ പല പ്രമുഖരും തിരഞ്ഞെടുപ്പിൽ തോറ്റിരുന്നു.