ന്യൂഡൽഹി: ട്വിറ്ററിൽ അങ്ങോട്ടുമിങ്ങോട്ടും ട്രോളുന്നത് സർവ്വ സാധാരണമാണ്. ഇതിൽ ഇപ്പോൾ പുതിയ താരങ്ങൾ എത്തിയിരിക്കുകയാണ്,ശശി തരൂരും ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമാണ് ആ പുതിയ താരങ്ങൾ. ഇംഗ്ലീഷിലെ കടുകട്ടി വാക്കുകൾ ഉപയോഗിച്ച് ട്വീറ്റുകളിലൂടെ ആളുകളെ വട്ടംകറക്കുന്ന തരൂരിന്റെ ഭാഷാപ്രാവീണ്യത്തെയായിരുന്നു ഉമർ ട്രോളിയത്.

ഇംഗ്ലീഷ് പഠിക്കണോ? എന്റെ സുഹൃത്ത് ശശിതരൂരിനെ പിന്തുടരാമെന്നും നിങ്ങൾ ഇതുവരെ കേൾക്കാത്തതും ഉപയോഗിക്കാത്തതുമായ ഭാഷ നിങ്ങൾക്ക് വശത്താക്കാമെന്നായിരുന്നു ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തത്. അപ്പോൾ തന്നെ ഇതിന് മറുപടിയുമായി ശശി തരൂരും എത്തി. എന്റെ ആശയം പ്രകടിപ്പിക്കാൻ യോജിച്ച വാക്കുകളാണ് ഞാൻ തെരഞ്ഞെടുക്കുന്നത് എന്ും അല്ലാതെ മേനി നടിക്കാനോ നിഗൂഢത സൃഷ്ടിക്കാനോ അല്ല എന്നായിരുന്നു തരൂർ ട്വീറ്റ് ചെയ്തത്.

അതിനേയും ട്രോളിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ട്വീറ്റിൽ മേനി നടിക്കാനല്ലെന്ന് പറയാൻ ഉയോഗിച്ച എന്ന വാക്കിനെ വച്ചായിരുന്നു ട്രോളുകൾ. ഡിക്ഷ്ണറി എടുക്കാൻ നേരമില്ലെന്നും അതുകൊണ്ട് തന്നെ എന്ന വാക്കിന്റെ അർത്ഥം അറിയുന്നവർ പറഞ്ഞുതരണമെന്നും പറഞ്ഞ് ചിലർ രംഗത്തെത്തുകയായിരുന്നു. പുതിയ ഒരു വാക്കുകൂടി ലഭിച്ചെന്നും സ്‌കൂൾ ഫീസ് തിരിച്ചുവേണമെന്നും പറഞ്ഞായിരുന്നു മറ്റ് ചിലർ ട്വീറ്റ് ചെയ്തത്.