ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് ബീർവ മണ്ഡലത്തിൽ ജയം. സോൻവാറിൽ നിന്നും ബീർവ മണ്ഡലത്തിൽ നിന്നുമാണ് അദ്ദേഹം ജനവിധി തേടിയത്. സോൻവാറിൽ 14,277 വോട്ടിന് അദ്ദേഹം പരാജയപ്പെട്ടിരുന്നു. ബീർവയിലും അദ്ദേഹം പരാജയപ്പെട്ടതായി ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും വോട്ട് വീണ്ടും എണ്ണുകയായിരുന്നു. തുടർന്നാണ് 900 വോട്ടുകൾക്ക് ഒമർ വിജയിച്ചതായി അറിയിപ്പുവന്നത്. സോൻവാർ മണ്ഡലത്തിൽ പിഡിപി സ്ഥാനാർത്ഥി മുഹമ്മദ് അഷറഫാണ് ഒമറിനെ തോൽപ്പിച്ചത്.