കൊച്ചി: മിയ ഗലീഫയെ മലയാളത്തിലെത്തിക്കുമെന്ന ഒമറിന്റെ വെളിപ്പെടുത്തൽ 'എല്ലാം ഒരു ഒമർ തള്ളൽ' എന്നാണ് സോഷ്യൽ മീഡിയ വെളിപ്പെടുത്തുന്നത്. ചങ്ക്‌സ് 2 വിൽ മിയ ഗലീഫ എത്തില്ലെന്ന് സാക്ഷാൽ മിയ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. മലയാളത്തിൽ മിയ ഖലീഫ അഭിനയിക്കുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് മലയാളി ആരാധകർ സ്വീകരിച്ചത്. വളരെ പ്രാധാന്യമുള്ള റോളിൽ മിയ ഖലീഫ എത്തും എന്ന് ഒമർ ലുലു പറഞ്ഞിരുന്നു.

ഒരു ബോളിവുഡ് കമ്ബനിയാണ് ചിത്രം നിർമ്മിക്കുന്നതെന്നും നിലവിൽ മിയ പ്രൊജക്ടിനോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നും ഒമർ പറഞ്ഞിരുന്നു. എന്നാൽ ഈ വാർത്തകൾ എല്ലാം മിയ തള്ളിയതായി മിയ ഖലീഫയുടെ അടുത്ത വൃത്തങ്ങളിൽ നിന്ന് തന്നെ പ്രതികരണവുമെത്തി.

താൻ ഒരു മലയാള സിനിമയിലും അഭിനയിക്കുന്നില്ലെന്നും ഇന്ത്യയിലെ ഒരു ഏജൻസിയുമായും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നുമാണ് മിയയോടടുത്ത വൃത്തങ്ങൾ അറിയിച്ചത്. പ്രമുഖ സിനിമാ വെബ്‌സൈറ്റായ ബോളിവുഡ് ലൈഫാണ് ഇക്കാര്യം പുറത്തുവിട്ടത്.പ്രമോഷന്റെ ഭാഗമായുള്ള ഒരു തന്ത്രമാണ് ഒമർ നടത്തിയത് എന്നണ് ട്രോളന്മാർ പറയുന്നത്. ഒമറിന്റെ ചങ്ക്‌സ് തീയറ്ററിൽ വലിയ വിജയമായിരുന്നു