- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളം ചാനലുകളിലെ ഏറ്റവും ജനപ്രിയ കോമഡി റിയാലിറ്റി ഷോ; സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം കൈയടി നേടുന്ന വീഡിയോകൾ; ഫ്ളവേഴ്സ് ചാനലിന്റെ മുഖമായി മാറിയ കോമഡി ഉത്സവം നൂറ് എപ്പിസോഡ് പിന്നിട്ടു; നിരവധി കലാകാരന്മാരെ അണിനിരത്തി ആഘോഷമാക്കി അണിയറക്കാർ
തിരുവനന്തപുരം: നൂറിന്റെ നിറവിൽ കോമഡി ഉത്സവം. ഫ്ളവേഴ്സ് ചാനലിലെ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച പരിപാടിയായ കോമഡി ഉത്സവം ജനുവരി 24നു തങ്ങളുടെ ജൈത്രയാത്രയുടെ നൂറാം എപ്പിസോജ് ആഘോഷിച്ചു. പരിപാടിയുടെ മുഴുവൻ അണിയറ പ്രവർത്തകരും വിശിഷ്ട വ്യക്തികളും അടങ്ങിയ വേദിയിൽ കേക്ക് മുറിച്ചാണ് നൂറാം ദിനം ആഘോഷിച്ചത്. ജനുവരി 25നു സ്‌ക്രീനുകളിലെത്തിയ നൂറാം ആഘോഷത്തിന്റെ എപ്പിസോഡ് ഒട്ടേറെ കലാകാരന്മാരുടെ പരിപാടികളുടെ ഒരു വലിയ വിരുന്നു തന്നെയായിരുന്നു. മറ്റ് റിയാലിറ്റി ഷോകളിൽ നിന്നും വ്യത്യസ്തമാണ് കോമഡി ഉത്സവം എന്ന പരിപാടി. പേരിനൊപ്പം കോമഡി ഉണ്ടെങ്കിലും എന്നും പുതിയ കലാകരന്മാരെ പരിചയപ്പെടുത്തുന്നതിലും ആരോലും ശ്രദ്ധിക്കപ്പെടാത്ത കലാകരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും കോമഡി ഉത്സവം പുലർത്തുന്ന ജാഗ്രത പ്രശംസനീയമാണ്. മിമിക്രിയിലും പാട്ടിലും അത്ഭുതങ്ങൾ വിരിയിക്കുന്ന പ്രതിഭകളെയാണ് പരിപാടിയിൽ സ്ഥിരമായി അവതരിപ്പിക്കുന്നത്. വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ആരും അറിയാതെ അണഞ്ഞു പോകുമായിരുന്ന നൂറോളം സ്ത്രീ കലാകാരികളെ വേദ
തിരുവനന്തപുരം: നൂറിന്റെ നിറവിൽ കോമഡി ഉത്സവം. ഫ്ളവേഴ്സ് ചാനലിലെ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച പരിപാടിയായ കോമഡി ഉത്സവം ജനുവരി 24നു തങ്ങളുടെ ജൈത്രയാത്രയുടെ നൂറാം എപ്പിസോജ് ആഘോഷിച്ചു. പരിപാടിയുടെ മുഴുവൻ അണിയറ പ്രവർത്തകരും വിശിഷ്ട വ്യക്തികളും അടങ്ങിയ വേദിയിൽ കേക്ക് മുറിച്ചാണ് നൂറാം ദിനം ആഘോഷിച്ചത്. ജനുവരി 25നു സ്‌ക്രീനുകളിലെത്തിയ നൂറാം ആഘോഷത്തിന്റെ എപ്പിസോഡ് ഒട്ടേറെ കലാകാരന്മാരുടെ പരിപാടികളുടെ ഒരു വലിയ വിരുന്നു തന്നെയായിരുന്നു.
മറ്റ് റിയാലിറ്റി ഷോകളിൽ നിന്നും വ്യത്യസ്തമാണ് കോമഡി ഉത്സവം എന്ന പരിപാടി. പേരിനൊപ്പം കോമഡി ഉണ്ടെങ്കിലും എന്നും പുതിയ കലാകരന്മാരെ പരിചയപ്പെടുത്തുന്നതിലും ആരോലും ശ്രദ്ധിക്കപ്പെടാത്ത കലാകരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും കോമഡി ഉത്സവം പുലർത്തുന്ന ജാഗ്രത പ്രശംസനീയമാണ്. മിമിക്രിയിലും പാട്ടിലും അത്ഭുതങ്ങൾ വിരിയിക്കുന്ന പ്രതിഭകളെയാണ് പരിപാടിയിൽ സ്ഥിരമായി അവതരിപ്പിക്കുന്നത്.
വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ആരും അറിയാതെ അണഞ്ഞു പോകുമായിരുന്ന നൂറോളം സ്ത്രീ കലാകാരികളെ വേദിയിലെത്തിക്കുകയും അവരുടെ കഴിവുകളെ ലോകത്തിന്റെ മുമ്പിൽ അവതരിപ്പിക്കയും ചെയ്ത് ജനഹൃദയങ്ങളിൽ കോമഡി ഉത്സവം ചേക്കേറുകയായിരുന്നു. ബുധനാഴ്‌ച്ച മുതൽ വെള്ളിയാഴ്‌ച്ച വരെയുള്ള ദിവസങ്ങളിൽ രാത്രി 8:30 ആരംഭിക്കുന്ന കോമഡി ഉത്സവത്തിന്റെ മുഖ്യ അവതാരകൻ അഭിനേതാവ് കൂടിയായ മിഥുൻ രമേശ് ആണ്. കോമഡീയനിൽ നിന്നും അഭിനേതാവായി മാറിയ ടിനി ടോമും അവതാരക വേഷത്തിൽ എത്തുന്നുണ്ട്.
ആട്ടംകലാ സമിതിയുടെ പരിപാടിയൊടെ ആരംഭിച്ച ആഘോഷത്തിൽ ശ്രദ്ധേയമായ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. അടുത്ത പത്തു എപ്പിസോഡുകളിൽ ആഘോഷം തുടരും. ഇതുവരെയുള്ള എപ്പിസോഡുകളിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ച കലാകാരന്മാർ ഈ ദിവസങ്ങളിൽ വേദിയിലെത്തും. സ്പ്പോട്ട് മിമിക്രി, സ്പ്പോട്ട് ഡബ്ബിങ്ങ് എന്നീ റൗണ്ടുകളും ഷോയിൽ ഉണ്ടാകും. സ്പ്പോട്ട് മിമിക്രിയിൽ പ്രേക്ഷക്രർ ആവശ്യപ്പെടുന്ന താരങ്ങളുടെ ശബ്ദങ്ങൾ കലാകാരന്മാർ അനുകരിക്കും.
ശാരീരിക വൈകല്യമുള്ളവർക്കും അന്ധർക്കും അവസരങ്ങൾ നൽകുകയും സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കോമഡി ഉത്സവത്തിന്റെ വേദിയിലൂടെ സിനിമാ രംഗങ്ങളിലും മറ്റ് സ്ഥാനങ്ങളിലും എത്തിയവർ നിരവധിയാണ്. സംപ്രേഷണം തുടങ്ങിയിട്ട് രണ്ടര വർഷമെ ആയിട്ടുള്ളുവെങ്കിലും ഫ്ളവേഴ്സ് ജനപ്രീതിയിൽ കേരളത്തിൽ ഒന്നാമതാണ്.