- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന; ഓമിക്രോൺ ബാധിതർ 781 ആയി ഉയർന്നു; ഡൽഹിയിൽ 238 കേസുകളും മഹാരാഷ്ട്രയിൽ 167 കേസുകളും സ്ഥിരീകരിച്ചു; പ്രതിദിന കോവിഡ് കേസുകളിലും രാജ്യത്ത് വർധന
ന്യൂഡൽഹി: രാജ്യത്ത് ഓമിക്രോൺ കേസുകൾ വർധിക്കുന്നു. 781 ഓമിക്രോൺ കേസുകളാണ് ഇപ്പോൾ രാജ്യത്തുള്ളത്. ഏറ്റവും കൂടുതൽ പേർക്ക് ബാധിച്ച ഡൽഹിയിൽ 238 കേസുകളും മഹാരാഷ്ട്രയിൽ 167 കേസുകളുമാണ് സ്ഥിരീകരിച്ചത്. അതിനിടെ, പ്രതിദിന കോവിഡ് കേസുകളിൽ രാജ്യത്ത് വൻ വർധന രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തേക്കാൾ 44 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
9195 പേർക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടുമുമ്പത്തെ ദിവസം ഇത് 6358 ആയിരുന്നു. 7347 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. 3,42,51,292 പേരാണ് ആകെ രോഗമുക്തി നേടിയത്. 77,002 പേരാണ് നിലവിൽ രോഗികളായി തുടരുന്നത്. ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ 0.22 ശതമാനമാണിത്.
ഓമിക്രോൺ കേസുകളിൽ മൂന്നാമതുള്ള ഗുജറാത്തിൽ 73 രോഗികളാണുള്ളത്. കേരളത്തിൽ 65, തെലങ്കാനയിൽ 62, രാജസ്ഥാനിൽ 46 എന്നിങ്ങനെയാണ് രോഗികൾ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങൾ.
കേരളത്തിൽ ഇന്നലെ 2474 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,378 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,12,641 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 3737 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 197 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ 20,400 കോവിഡ് കേസുകളിൽ, 11 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 38 പുതിയ മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 206 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,066 ആയി.
മറുനാടന് ഡെസ്ക്