- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് 23 പേർക്ക് കൂടി ഓമിക്രോൺ; 16 പേരും ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവർ; ആകെ 328 രോഗികൾ; തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ 23 വയസുകാരിക്ക് രോഗം ബാധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 23 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഓമിക്രോൺ രോഗികൾ. ഇതുകൂടാതെ രണ്ട് തമിഴ്‌നാട് സ്വദേശികൾക്കും രോഗം ബാധിച്ചു. 16 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 4 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. കൊല്ലം സ്വദേശികളായ രണ്ട് പേർ തമിഴ്‌നാട്ടിൽ നിന്നും വന്നതാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെ ഓമിക്രോൺ ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 23 വയസുകാരിക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
തിരുവനന്തപുരത്ത് യുഎഇയിൽ നിന്നെത്തിയ അഞ്ച് പേർക്കും ഫ്രാൻസിൽ നിന്നെത്തിയ രണ്ട് പേർക്കും റഷ്യ, യുകെ, യുഎസ്എ എന്നിവിടങ്ങളിൽ നിന്നെത്തിയ ഒരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലത്ത് യുഎഇയിൽ നിന്നെത്തിയ ഒരാൾക്കും ഖത്തറിൽ നിന്നെത്തിയ ഒരാൾക്കും കോട്ടയത്ത് യുഎഇയിൽ നിന്നെത്തിയ മൂന്ന് പേർക്കും ആലപ്പുഴയിൽ യുഎഇ നിന്നെത്തിയ ഒരാൾക്കും തൃശൂരിൽ ഖത്തറിൽ നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥീരീകരിച്ചു, കോഴിക്കോട് യുഎഇ നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട് സ്വദേശികൾ യുഎഇയിൽ നിന്നും വന്നതാണ്.
ഇതോടെ സംസ്ഥാനത്ത് ആകെ 328 പേർക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 225 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 68 പേരും എത്തിയിട്ടുണ്ട്. 33 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 2 പേരാണുള്ളത്.
മറുനാടന് മലയാളി ബ്യൂറോ